അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) പ്രെസിഡന്റായി ജിയാനി ഇൻഫന്റിനോയെ വീണ്ടും തെരഞ്ഞെടുത്തു. റുവാണ്ടയിൽ നടന്ന എഴുപത്തിമൂന്നാം ഫിഫ കോൺഗ്രസിൽ എതിരില്ലാതെയാണ് ഇൻഫന്റിനോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഫിഫയുടെ തലപ്പത്തേക്ക് എത്തുന്നത്. 2027 വരെ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.

അഴിമതി ആരോപണങ്ങൾ മൂലം 2015ൽ സ്ലെപ്പ് ബ്ലാറ്റർ 17 വർഷങ്ങൾക്ക് ശേഷം രാജിവെച്ചതിനെ തുടർന്നാണ് ജിയാനി ഇൻഫന്റിനോ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 2016 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ യുവേഫ എക്സിക്റ്റീവ് കമ്മിറ്റിയുടെ പിൻബലത്തിലാണ് അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. ഫുട്ബോൾ ലോക്കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 40 ആകുമെന്ന് അസദേഹം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി 2026 നോർത്ത് അമേരിക്ക ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് ഫിഫ അറിയിച്ചിരുന്നു.

ഇറാനിൽ വനിതൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിന് കാരണക്കാരായ വ്യക്തികളിൽ ഒരാളിരുന്നു ഇൻഫന്റിനോ. ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനും രാജ്യത്തെ അധികാരികൾക്കും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 2019 സെപ്റ്റംബറിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ഇറാനിയൻ വനിതാ സഹാറ ഖോദയാരി ആത്മഹത്യ ചെയ്തത് ഇറാന്റെ നിലപാട് മാറ്റത്തിന് കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here