ഐതിഹാസികമായ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ഫുട്ബോൾ ടീം വീണ്ടും കളിക്കളത്തിൽ ഇറങ്ങും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 05:30ന് അർജന്റീനയിലെ എസ്റ്റേഡിയ മാസ് മൗൺമെന്റലിൽ നടക്കുന്ന മത്സരത്തിൽ പനാമയാണ് എതിരാളികൾ. ലോകകപ്പിന്റെ ലോഗോ ജേഴ്‌സിയിൽ അണിഞ്ഞായിരിക്കും ഇന്ന് അർജന്റീന കളിക്കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിലും വിജയം കാണാത്ത പനാമക്ക് എതിരെ എളുപ്പത്തിലുള്ള വിജയം നേടാൻ അർജന്റീനക്ക് സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. ഡിസംബർ 18ന് ഫ്രാൻസിനെതിരെയുള്ള ലോകകപ്പിലെ ഫൈനൽ മത്സരത്തിന് ശേഷം ആദ്യമായാണ് അർജന്റീന ടീം കളിക്കളത്തിൽ ഇറങ്ങുന്നത്.

മുപ്പത്തിയഞ്ച് താരങ്ങൾ അടങ്ങുന്ന ടീമിനെയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കെലോണി സൗഹൃദ മത്സരങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോണൽ മെസ്സി നയിക്കുന്ന ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അലെജാൻഡ്രോ ഗാർണചോ ഇടം നേടിയിരുന്നു. എന്നാൽ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ സതാംപ്ടനു എതിരായ മത്സരത്തിൽ പരുക്കേറ്റ താരം നിലവിൽ ചികിത്സയിലാണ്. സ്പാനിഷ് ക്ലബ് സെവിയ്യയുടെ വിങ്ങർ പാപ് ഗോമേസും പരുക്കിന്റെ പിടിയിലാണ്.

വാലെന്റിൻ കാർബോണി, മാക്സിമോ പെറാൺ, ലൗററ്റോ ബ്ലാൻകോ, ഫാകുണ്ടോ ബയണനോട്ടെ എന്നീ യുവതാരങ്ങളെയും സ്കെലോണി ടീമിൽ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here