* കട്ടപ്പന.അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചും ഗുണനിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കി പുരസ്‌കാര നിറവില്‍ കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍*

ഇടുക്കി ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല അധ്യാപക ദിനാഘോഷ പരിപാടി അഡ്വ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചും ഗുണനിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കിയുമാണ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ 2022-23 അധ്യയന വര്‍ഷത്തെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്കും പിടിഎ പ്രതിനിധികളും ചേര്‍ന്ന് തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി രാജശേഖരനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിജയ ആര്‍ പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം സി ദിലീപ് കുമാര്‍ അധ്യാപക ദിന സന്ദേശം കൈമാറി.
മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കിയും പാഠ്യ,പാഠ്യേതര മേഖലകളില്‍ കുട്ടികളെ പുരോഗതിയിലേക്ക് നയിച്ചുമാണ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ മുന്നോട്ട് പോകുന്നത്. മികച്ച ലാബുകള്‍, ലൈബ്രറി എന്നിവ ഇവിടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പഠനം പാതിവഴിയില്‍ നിര്‍ത്തിയ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിഗണനയും സ്‌കൂള്‍ നല്‍കിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here