ബം​​​ഗ​​​ളൂ​​​രു: ബ്ര​​​സീ​​​ൽ, ഓ​​​സ്ട്രേ​​​ലി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നാ​​​ലെ ഇ​​​റ്റ​​​ലി​​​യു​​​മാ​​​യി ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ക​​​രാ​​​റി​​​ന് ഇ​​​ന്ത്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (ഇ​​​സ്രോ) ഒ​​​രു​​​ങ്ങു​​​ന്നു. ഇ​​​റ്റാ​​​ലി​​​യ​​​ൻ സ്പേ​​​സ് ഏ​​​ജ​​​ൻ​​​സി (എ​​​എ​​​സ്ഐ)​​​യു​​​മാ​​​യി ഇ​​​സ്രോ അ​​​ധി​​​കൃ​​​ത​​​ർ ബു​​​ധ​​​നാ​​​ഴ്ച വെ​​​ർ​​​ച്വ​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഭൗ​​​മ​​നി​​​രീ​​​ക്ഷ​​​ണം, ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്രം ,റോ​​​ബോ​​ട്ടി​​​ക്സ് ദൗ​​​ത്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​രു​ രാ​​​ജ്യ​​​വും സ​​​ഹ​​​ക​​​രി​​​ക്കു​​​ക. ച​​​ർ​​​ച്ച​​​ക​​​ൾ​​ക്ക് ഇ​​​സ്രോ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​ൻ, എ​​​എ​​​സ്ഐ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​യോ​​​ർ​​​ഗി​​​യോ സ​​​ക്കോ​​​സി​​​യ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ബ്ര​​​സീ​​​ലി​​​യ​​​ൻ ഉ​​​പ​​​ഗ്ര​​​ഹം ആ​​​മ​​​സോ​​​ണി​​​യ-1 നെ ​​​ഞാ​​​യ​​​റാ​​​ഴ്ച ഇ​​​സ്രോ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here