കൊച്ചി : ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഹെലികോപ്റ്റർ ഇടിച്ചിറക്കാൻ കാരണം സാങ്കേതിക കരാറെന്ന് ഔദ്യോഗിക വിശദീകരണം. ഇന്നലെ രാവിലെ പനങ്ങാട് പൊലീസ് സ്റ്റേഷനടത്തുള്ള ചതുപ്പിലേക്കാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. കോപ്റ്ററിലുണ്ടായിരുന്ന എം എ യുസഫലി, ഭാര്യ മറ്റ് യാത്രികരും സുരക്ഷിതരായിരുന്നു.


രണ്ട് എൻജിനുകളുള്ള ഹെലികോപ്റ്ററിന്റെ ഒരു എൻജിൻ പെട്ടെന്ന് പ്രവർത്തന രഹിതമാവുകയും രണ്ടാമത്തെ യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ അപകടം മുന്നിൽ കണ്ട പൈലറ്റ് ഹെലികോപ്റ്റർ സുരക്ഷിതമായി ഇടിച്ചിറക്കുകയായിരുന്നു.
മഴയുണ്ടായിരുന്നതിനാൽ ചതുപ്പിൽ വെള്ളക്കെട്ടുണ്ടായിരുന്നു. യന്ത്രഭാഗങ്ങളിലും മറ്റും വെള്ളം കയറിയതിനാൽ ഹെലികോപ്റ്റർ നെടുമ്പാശേരി എയർപോർട്ടിലേക്ക് മാറ്റിയിരിക്കയാണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ സാങ്കേതികമായുണ്ടായ തകരാറുകളെ കുറിച്ച് വ്യക്തമായി പറയാൻ കഴിയൂ.

സയമോചിതമായി പൈലറ്റ് കൈക്കൊണ്ട നടപടിയാണ് വലിയൊരു ദുരന്തം ഒഴിവായത്. എം എ യൂസഫലിലെയും കുടുംബാംഗങ്ങളെയും വൈദ്യപരിശോധന നടത്തിയതിനു ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here