ആലപ്പുഴ: ലോകമേ തറവാട് കലാ പ്രദർശന വേദിയിൽ കലാകാരൻ വി. എസ്. ബ്ലോഡ്‌സോയുടെ ഓരോ കലാസൃഷ്ടിയും അദ്ദേഹം കണ്ടതോ അനുഭവിച്ചതോ ആയ ഓരോ സന്ദർഭത്തെ ഉൾകൊള്ളിച്ചാണ്. ആലപ്പുഴ നഗരത്തിലെ പ്രധാന തുണിക്കടകളിലൊന്നിൽ വീട്ടുകാർക്കൊപ്പം പോയപ്പോൾ വിവിധ നിറത്തിലുള്ള നിരവധി ബ്ലൗസിന്റെ കഷണങ്ങൾ അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു. കലാ പ്രദർശത്തിലെ ഛായാരൂപത്തിന്റെ ഉത്ഭവവും അതായിരുന്നു. ലോകമേ തറവാട് കലാ പ്രദർശനത്തിൽ അദ്ദേഹം തന്നെ പൂർണ്ണമായി വികസിപ്പിച്ച കൃതിയായ ‘സ്പെക്ട്രം- ഡിയർ മിസ്റ്റർ എൽസ് വർത്ത് കെല്ലി ആന്റ് അതേഴ്‌സ്’ ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഇരു വശത്തായി വെച്ചിരിക്കുന്ന 23 അടി നീളമുള്ള കലാസൃഷ്ടിയിൽ ആലപ്പുഴയിലെ ഒരു തുണി കടയിൽ നിന്നും കൊണ്ടുവന്ന 99 നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിച്ചിട്ടുള്ളത്. കലാകാരന്റെ തന്നെ മുഖംമൂടി ധരിച്ച 19 തൂണുകളിൽ ഓരോന്നിനും 7.3 അടി ഉയരമുണ്ട്.

അന്തരിച്ച അമേരിക്കൻ കലാകാരനായ എൽസ്വർത്ത് കെല്ലിയുടെ സൃഷ്ടികളും ബ്ലോഡ്‌സോ പുനർനിർമ്മിച്ചിട്ടുണ്ട്. അശോക സ്തൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ശിൽപങ്ങൾ ഓരോന്നും ഒരോ മുഖംമൂടി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അവയിൽ ഇന്ത്യൻ ഭരണഘടന എന്ന് എഴുതിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിർവചിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19 ലേക്കുള്ള  വഴിയും കലാകാരൻ വിശദീകരിക്കുന്നു.

ജോലിയിൽ അവരുടെ അന്തസ്സ് സംരക്ഷിക്കാൻ പരിശ്രമിച്ച പിൽക്കാല തലമുറയിലെ സ്തന നികുതിക്കെതിരെ പോരാടിയ നങ്ങേലിയിൽ നിന്നുള്ള സ്ത്രീകളുടെ ലിംഗസമരങ്ങളെയും ഈ സൃഷ്ടി പ്രതിനിധീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here