ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐക്ലൗഡ് സെർവറിലെ സുരക്ഷാവീഴ്ച കണ്ടെത്തി ആലപ്പുഴ സ്വദേശി അനന്തകൃഷ്ണൻ. ഐക്ലൗഡ് ഇമെയിലിൽ ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ചയുണ്ടെന്നു കണ്ടെത്തി ആപ്പിളിന്റെ എൻജിനീയർമാരെ അറിയിക്കുകയായിരുന്നു അനന്തകൃഷ്ണൻ. ഇതോടെ ആപ്പിളിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചിരിക്കുകയാണ് ആലപ്പുഴ മങ്കൊമ്പ് സ്വദേശി കെ.എസ്.അനന്തകൃഷ്ണൻ. ജനുവരിയിലാണ് സുരക്ഷാവീഴ്ച ശ്രദ്ധയിൽപെട്ടത്. ആപ്പിൾ ഡവലപ്പർമാർ സുരക്ഷാവീഴ്ച പരിഹരിച്ചെങ്കിലും എല്ലാ അക്കൗണ്ടുകൾക്കും അതു ബാധകമായില്ലെന്നും അനന്തകൃഷ്ണൻ കണ്ടെത്തി. അത് ആപ്പിളിന്റെ എൻജിനീയർമാരെ അറിയിക്കുകയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

പത്തനംതിട്ട മൗണ്ട് സിയോൻ എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർഥിയാണ് അനന്തകൃഷ്ണൻ. സുഹൃത്തുക്കളോടൊപ്പം ചേർന്ന് സൈബർ സെക്യൂരിറ്റി മേഖലയിൽ സ്റ്റാർട്ടപും തുടങ്ങിയിട്ടുണ്ട്. ഹാക്കർമാരുടെ സംഘടനയായ ഡെഫ്കോൺ ട്രിവാൻഡ്രം, കേരള പൊലീസ് സൈബർഡോം എന്നിവയിൽ അംഗം കൂടിയാണ് അനന്തകൃഷ്ണൻ. പുതിയതായി സൃഷ്ടിക്കുന്ന അക്കൗണ്ടുകൾക്കു മാത്രമേ സുരക്ഷ കൂടുന്നുള്ളൂവെന്ന കണ്ടെത്തലും അനന്തകൃഷ്ണൻ ആപ്പിളുമായി പങ്കുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here