യുവതിയുടെ ചെവിക്കുള്ളില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതായുള്ള ഒരു ഹൃസ്വ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഞ്ഞ നിറം കലര്‍ന്ന ചെറിയ പാമ്പിന്റെ തല ചെവിയില്‍ നിന്ന് പുറത്തേക്ക് നീണ്ടുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കയ്യുറകള്‍ ധരിച്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയാണ്. ഇത്രയുമാണ് മൂന്ന് മിനിറ്റും 49 സെക്കന്റുമുള്ള വീഡിയോയില്‍ കാണുന്നത്

എന്നാല്‍ ഈ സംഭവം നടന്ന സ്ഥലമോ സമയമോ വീഡിയോയില്‍ പറയുന്നില്ല. പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലൂം അതിനെ നീക്കം ചെയ്‌തോ ഇല്ലായോ എന്നും വ്യക്തമാക്കുന്നില്ല.

ചന്ദന്‍ സിംഗ് എന്നയാളാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചെവിയ്ക്കുള്ളില്‍ കടന്ന പാമ്പ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ. എന്നാല്‍ വീഡിയോ ഒറിജിനല്‍ ആണോ വ്യാജനാണോ എന്ന ചര്‍ച്ചകളും സജീവമായി നടക്കുകയാണ്.

വീഡിയോ മുഴുവനായും പോസ്റ്റ് ചെയ്യാന്‍ ചിലര്‍ ആവശ്യപ്പെടുന്നു. പാമ്പ് എങ്ങനെ ചെവിയില്‍ കയറി എന്ന കാര്യവും ചിലര്‍ തിരക്കുന്നുണ്ട്.

https://www.facebook.com/100078698452814/videos/3118940928417494/

LEAVE A REPLY

Please enter your comment!
Please enter your name here