കൊച്ചി ∙ ലേലത്തിൽ തേയിലയുടെ വരവ് കുറഞ്ഞു. കയറ്റുമതിക്കാർ സജീവമല്ലാത്തതിനാൽ ഇലത്തേയില ഓർത്തഡോക്സ് ഇനങ്ങൾക്ക് 2–5 രൂപ വരെ വില താഴ്ന്നു. സിടിസി പൊടിത്തേയില നല്ല ഇനങ്ങൾക്ക് 2–3 രൂപ കൂടി. ഇടത്തരത്തിനു മാറ്റമില്ല. ഇലത്തേയില ഓർത്തഡോക്സ് 1.8 ലക്ഷം കിലോഗ്രാം ലേലത്തിനെത്തി.

സിടിസി 75000 കിലോഗ്രാം. പൊടിത്തേയില ഓർത്തഡോക്സ് 14000 കിലോഗ്രാം. സിടിസി 9.94 ലക്ഷം കിലോഗ്രാം. മേൽത്തരം സൂപ്പർ ഫൈൻ 120–129 രൂപ, കൂടിയ ഇനം തരി 95–102 രൂപ, ഇടത്തരം കടുപ്പം കൂടിയത് 83–88 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 77–83 രൂപ, താഴ്ന്ന ഇനം 62–67 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here