യുഎസ് വ്യോമയാന രംഗത്തെ ഇതിഹാസ വൈമാനികന്‍ ചക്ക് യെയ്ഗര്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് മരണവിവരം ലോകത്തെ അറിയിച്ചത്. അദ്ദേഹം തന്റെ ജീവിതം അവിശ്വസനീയമാം വിധം അതിമനോഹരമായി ജീവിച്ചുവെന്ന് ഭാര്യ ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഏറ്റവും മികച്ച പൈലറ്റ്, കരുത്തിന്റേയും സാഹസികതയുടേയും ദേശസ്‌നേഹത്തിന്റേയും പാരമ്പര്യത്താല്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ ഭാര്യ ട്വീറ്റ് ചെയ്തു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.

ശബ്ദത്തെക്കാള്‍ വേഗത്തില്‍ വീമാനം പറത്തിയ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണ്. രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധ വൈമാനികനായിരുന്നു യെയ്ഗര്‍. റോക്കറ്റ് എഞ്ചിന്‍ ഘടിപ്പിച്ച ബെല്‍ എക്‌സ് 1 പരീക്ഷണ വീമാനത്തില്‍ 1947ലാണ് യെയ്ഗര്‍ ശബ്ദത്തെക്കാള്‍ വേഗത്തില്‍ പറന്നത്. 1941ലാണ് യെയ്ഗര്‍ സൈന്യത്തില്‍ ചേരുന്നത്. 1975ല്‍ അദ്ദേഹം വ്യോമസേനയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം പിന്നീട് സിനിമയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here