ഫിലിപ്പ് മാരേട്ട് 
 
 
ന്യൂ ജേഴ്സി: .വേൾഡ് മലയാളി കൗൺസിൽ  ഇരുപത്തിയാറാം വർഷത്തിലേക്ക് കടക്കുമ്പോൾ   ബോസ്റ്റണിൽ  മെട്രോ ബോസ്റ്റൺ  പ്രോവിൻസ്   എന്ന്  നാമകരണം  ചെയ്തുകൊണ്ട്  പുതിയ പ്രോവിന്സിന്  തുടക്കം കുറിച്ചു.  ചെറുപ്പക്കാരായ  കുറച്ചു  ആളുകളുടെ കൂട്ടായ്മ ആണ്  ഈ പുതിയ  പ്രോവിൻസ്  തുടങ്ങുന്നതിനുള്ള തീരുമാനം എടുത്തത്. WMC അമേരിക്ക റീജിയനിൽ  ആരംഭിക്കുന്ന പതിനഞ്ചാമത്തെ   പ്രോവിൻസിൻറെ ഉൽഘാടനം    ബഹുമാനപ്പെട്ട  ജലസേചന വകുപ്പ്  മന്ത്രി  റോഷി അഗസ്റ്റിൻ  ആണ്  നിർവഹിച്ചത്.  ഏതാണ്ട്  26   വർഷങ്ങൾക്കു  മുൻപ്  12  പേർ  ചേർന്ന്  ട്രസ്റ്റ്ബോർഡ്  രൂപീകരിച്ചുകൊണ്ട്   ന്യൂ ജേഴ്സിയിൽ  രജിസ്റ്റർ  ചെയ്ത  വേൾഡ് മലയാളി  കൗൺസിൽ  ഇന്ന്  ലോകത്തിലെ തന്നെ  ഏറ്റവും വലിയ മലയാളി നെറ്റ്‌വർക്ക്  സംഘടനയാണ്. 
 
മൗന പ്രാർത്ഥനയോടുകൂടി  ആരംഭിച്ച  മീറ്റിംഗിൻറെ  മോഡറേറ്റർ  ആയി ശ്രീമതി  സനാ  നമ്പ്യാർ   ചുമതലയേറ്റു.  തുടർന്ന്   ഈ സംഘടനക്ക്  എല്ലാവിധ നന്മകൾ  നേർന്നുകൊണ്ടും, ബഹു . മന്ത്രിയോടും, കലാകാരന്മാരോടും    മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവരോടും  നന്ദി അറിയിച്ചു.  
 
അഡ്വൈസറി  ബോർഡ്  ചെയർമാൻ   ശ്രീ. പോൾ  വർഗ്ഗീസ്  സ്വാഗത പ്രസംഗത്തിൽ  ബോസ്റ്റണിൽ വേൾഡ് മലയാളി കൗൺസിലിന്റെ  പുതിയ പ്രോവിൻസ് രൂപം കൊണ്ടതിൽ  അഭിമാനിച്ചുകൊണ്ടും,  എല്ലാവരും സംഘടനയുടെ നന്മയ്ക്കായി പരസ്പര സ്നേഹത്തോടെ പ്രവർത്തിക്കണമെന്ന്  ഓർമ്മിപ്പിച്ചുകൊണ്ടും  ഉൽഘാടന ചടങ്ങിന് എത്തിയിരിക്കുന്ന  ബഹു.ജലസേചന  വകുപ്പ്  മന്ത്രി  റോഷി അഗസ്റ്റിൻ,  പ്രശസ്ത പിന്നണി ഗായകൻ  സുദീപ് കുമാർ,  സിനിമാ , സീരിയൽ, ടെലിവിഷൻ  എന്നീ മേഖലകളിലെ പ്രശസ്ത നടികളും  കലാകാരികളും  ആയ   നമിത  പ്രമോദ്,    ദേവി ചന്ദന ,   അംബികാ  മോഹൻ   ഇവരെയും   അതുപോലെ വേൾഡ്  മലയാളി  കൗൺസിൽ  ഗ്ലോബലിൻറെയും,  റീജിയൻറെയും,  പ്രോവിൻസുകളുടെയും  എല്ലാ ഭാരവാഹികളെയും , മറ്റ്    എല്ലാ നേതാക്കന്മാരേയും,  കമ്മ്യൂണിറ്റി പ്രവർത്തകരെയും  ഈ മീറ്റിംഗിലേക്ക്   സ്വാഗതം  ചെയ്തു. 
 
 അമേരിക്ക റീജിയൻറെ  പ്രസിഡന്റ്  ശ്രീ. സുധീർ  നമ്പ്യാറിൻറെ  പ്രസംഗത്തിൽ  ബോസ്റ്റണിൽ വേൾഡ് മലയാളി കൗൺസിലിന്   പുതിയ   പ്രോവിൻസ്  ഉണ്ടായതിൽ  ഏറെ അഭിമാനിക്കുന്നു എന്നും,    സമൂഹത്തിനു ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിന്  സമർപ്പണ ബോധവും   വിദ്യാഭ്യാസമുള്ള  യുവജന  പ്രൊഫഷണൽ  കൂട്ടായ്‌മ്മയാണ്‌ നമുക്ക്   ലഭിച്ചിരിക്കുന്നത്‌ എന്നും  പറയുകയുണ്ടായി.  ഇത്  വേൾഡ് മലയാളി കൗൺസിലിന്  വലിയ മുതൽക്കൂട്ട്  ആണ് എന്നും എല്ലാവിധ  ആശംസകൾ  നേരുന്നു എന്നും  അറിയിച്ചു.  സ്റ്റുഡന്റ് എൻ‌ഗേജ്മെന്റ്  പ്ലാറ്റ്‌ഫോം  (SEP) നിങ്ങളുടെ കുട്ടികളെയും മറ്റ് വിദ്യാർത്ഥികളെയും അവരുടെ സ്വന്തം പാരിസ്ഥിതിക സംരംഭത്തിന് നേതൃത്വം നൽകാനും ആഗോള തലത്തിൽ ഇത് വിജയിപ്പിക്കാൻ  എല്ലാ പ്രോവിൻസിൽ  നിന്നും  കുട്ടികൾ  മുമ്പോട്ട്  വരണം എന്നും,  ഇതിൽ വിജയികൾക്ക്  പ്രത്യേകം  ക്യാഷ് അവാർഡ്  നൽകുന്നതായിരിക്കും എന്നും  അറിയിച്ചു. അതുപോലെ  പാൻഡെമിക് ലോക്ക്ഡൗൺ അവസ്ഥയിൽ അർഹരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് ഓരോരുത്തരുടെയും സഹായം ആവശ്യം ആണ് എന്നും. പ്രത്യേകിച്ചു  കേരളത്തിലെ ഇടുക്കി  ഡിസ്ട്രിക്ക്ടിൽ   അർഹരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഓൺലൈൻ ഉപകരണങ്ങൾ നൽകികൊണ്ട് ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്ന ഒരു വലിയ പ്രോജക്ട് അമേരിക്ക റീജിയനും , മെട്രോ ബോസ്റ്റൺ  പ്രോവിൻസും   ചേർന്ന്    പ്രവർത്തിക്കുന്നതിനും    തീരുമാനിച്ചു.  എല്ലാവരുടെയും സഹകരണം ഉണ്ടാകണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  പ്രോവിൻസിന്റെ രൂപീകരണത്തില്‍ സഹായിച്ച എല്ലാ റീജിയൻ,   പ്രോവിൻസ് ഭാരവാഹികൾക്കും  നന്ദി അറിയിച്ചു..  
 
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ  രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് , വിമോചന പദയാത്രയിലൂടെ  ജനഹൃദയങ്ങളിൽ കടന്നു കൂടിയ വ്യക്തി, മികച്ച സംഘാടകൻ,  ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ സഹകാരി,  ഇരുപതു വർഷമായി ഇടുക്കിയുടെ MLA , പിണറായി  മന്ത്രിസഭയിലെ ജലസേചന വകുപ്പ്  മന്ത്രി, അതുപോലെ കുടുംബ സുഹൃത്തു കൂടിയായ ശ്രീ റോഷീ അഗസ്റ്റിൻ  സാറിനെ അഭിമാനപുരസരം എല്ലാവർക്കും  പരിചയപെടുത്തികൊണ്ടും  പുതുതായി രൂപംകൊള്ളുന്ന മെട്രോ ബോസ്റ്റൺ  പ്രോവിൻസിന്  നന്ദി പറഞ്ഞുകൊണ്ടും  അമേരിക്ക റീജിയൻറെ  വൈസ് പ്രസിഡന്റ്  ശ്രീ. എൽദോ പീറ്റർ  ബഹു. മന്ത്രീയെ  ഉൽഘാടനത്തിനായ് ക്ഷണിച്ചു.  
 
 അറിയപ്പെടുന്ന ഏറ്റവും വലിയ ഓർഗനൈസേഷൻ  ആയ വേൾഡ്  മലയാളി കൗൺസിൽ  ആഗോള തലത്തിൽ  പ്രവാസികളുടെ  ഒരു കൂട്ടായ്മ ആയി മാറുവാൻ  കഴിഞ്ഞു എന്നും ലോകത്തിൽ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വച്ചുകൊണ്ടു പരിഗണിക്കപ്പെടുന്ന  ഒരു സംഘടനയാണ്  WMC  എന്നതിൽ  അഭിനന്ദനം അർഹിക്കുന്നു എന്നും,  അതുപോലെ  പുതുതായി  ബോസ്റ്റണിൽ  ഒരു പ്രോവിൻസ്‌  ഉണ്ടായതിൽ  ഏറെ സന്തോഷിക്കുന്നുവെന്നും   ബഹു.  മന്ത്രി  ഉൽഘാടന   പ്രസംഗത്തിൽ  പറഞ്ഞു,  അതുപോലെ  വേൾഡ് മലയാളി കൗൺസിൽ  കേരളത്തിൽ ചെയ്യുന്ന  സാമൂഹിക  പ്രവർത്തനങ്ങളിൽ  പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്  എന്നും   പുതുതായി   ആരംഭിക്കുന്ന  ഈ പ്രോവിൻസ്‌  സ്തുത്യർഹമായ  പ്രവർത്തനങ്ങൾ നടത്തേണ്ടുന്ന   ആവശ്യകതയെപ്പറ്റി  ഓർമ്മിപ്പിച്ചുംകൊണ്ട്   മെട്രോ ബോസ്റ്റൺ  പ്രോവിൻസ്   ഉൽഘാടനം  ചെയ്തതായി  അറിയിച്ചു. 
 
ലോകത്തിലെ ഏറ്റവും വലിയ  മലയാളി  നെറ്റ്‌റ്വർക്കിലൂടെ . ധാരാളം  ചാരിറ്റി  പ്രവർത്തനങ്ങൾ  നടത്തുന്നതിനും  ഗ്ലോബൽ,  ലെവലിലും അതുപോലെ   നാഷണൽ ലെവലിൽ വോളണ്ടറി   സർവീസ്  ചെയ്യുന്ന  വ്യക്തികൾക്ക്  പ്രസിഡൻസ്  അവാർഡ്  കൊടുക്കുന്നതിനുള്ള അംഗീകാരവും WMC-ക്ക്  ഉണ്ട്,  പ്രോവിൻസ്  ലെവലിലുള്ളവർ യുവജനങ്ങൾക്കും  കുട്ടികൾക്കുമായി  ധാരാളം ബോധവൽക്കരണ ക്ലാസുകളും  സെമിനാറുകളും  നടത്തുന്നത് കൊണ്ടും  ഈ  സംഘടനയെ  മുഖ്യ ധാരയിൽ നമുക്ക് എത്തിക്കാൻ കഴിഞ്ഞു എന്നും,  സാമൂഹികമായി  ആഗോളതലത്തിൽ നാളിതുവരെ  WMC  ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കു  തുടർച്ച എന്നോണം പുതുതായി  രൂപം കൊണ്ട  പ്രോവിന്സിന്   വരും കാല പ്രവർത്തനങ്ങൾ  ചെയ്യുവാൻ കഴിയട്ടെ  എന്ന്  ആശംസിച്ചുകൊണ്ടും ബോസ്റ്റൺ  പ്രോവിൻസ്  രൂപം കൊണ്ടതിൽ   ഉള്ള  സന്തോഷം  അറിയിച്ചു കൊണ്ടും അമേരിക്ക റീജിയൻറെ  സെക്രട്ടറി  ശ്രീ. പിന്റോ കണ്ണമ്പള്ളി   എല്ലാവർക്കും നന്ദി  അറിയിച്ചു . തുടർന്ന്  2020 – 2022  ലെ  ഭാരവാഹികളായി  ചുമതലയേൽക്കുന്ന   ചെയർമാൻ  ബിജു തൂമ്പിൽ,  പ്രസിഡന്റ്  ജിബി ജോസഫ്,  ജനറൽ സെക്രട്ടറി അജോഷ് രാജു, ട്രഷറാർ  ജിജി വർഗീസ്, വൈസ് ചെയർപേഴ്സൺ ജിജിൻ  ജി. വർഗീസ്, വൈസ് പ്രസിഡന്റ്   പ്രകാശ്  നെല്ലൂർവളപ്പിൽ,  വിമൻസ്‌  ഫോറം പ്രസിഡന്റ്   സനാ  നമ്പ്യാർ,  ജോയിന്റ് സെക്രട്ടറി അനിൽ വർഗീസ്,  അഡ്വൈസറി ബോർഡ് ചെയർമാൻ പോൾ വർഗീസ്,    വൈസ് പ്രസിഡന്റ്  വർഗീസ് പാപ്പച്ചൻ എന്നിവരെ  ഓരോരുത്തരെയും  വേൾഡ് മലയാളി കൗൺസിലിന്റെ ബൈലോ പ്രകാരം  സത്യ പ്രതിജ്ഞ എടുക്കുന്നതിനായി ക്ഷണിച്ചു   തുടർന്ന്   അമേരിക്ക റീജിയൻറെ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ ജോൺസൻ തലച്ചെല്ലൂർ എല്ലാവര്ക്കും സത്യപ്രതിജ്ഞ വാചകം  ചൊല്ലിക്കൊടുത്തു. കൂടാതെ പുതുതായി രൂപകൊള്ളുന്ന മെട്രോ ബോസ്റ്റൺ പ്രോവിൻസിനെ അഭിനന്ദിക്കുകയും എല്ലാവർക്കും  പ്രത്യേകം   നന്ദി  അറിയിക്കുകയും ചെയ്തു.
 
 പ്രൊഫഷണൽ  ആളുകളുടെ കൂട്ടായ്മ്മയോടുകൂടി  ആരംഭിച്ച  ഈ  പ്രോവിൻസ്  നമ്മുടെ ചെറുപ്പക്കാരായ  ആളുകളെ മുൻനിരയിൽ  എത്തിക്കുന്നതിനും, കൂടുതൽ  ആളുകളെ ഇതിൽ ചേർക്കുന്നതിനും  ,ചാരിറ്റി  പ്രവർത്തനങ്ങൾക്ക് മുൻതൂക്കം  നൽകിയും,  ബോധവൽക്കരണ  സെ‌മിനാറുകൾ  നടത്തുന്നതിനും  തന്നാൽ കഴിയുന്ന സഹായങ്ങൾ  ചെയ്യുന്നതായിരിക്കും.എന്ന് ചെയർമാൻ ശ്രീ ബിജു  തൂമ്പിൽ  എടുത്തു  പറഞ്ഞൂ,   പ്രോവിൻസിന്റെ വളർച്ചക്ക്   പ്രാധാന്യം  നൽകികൊണ്ട് വിദ്യാ സമ്പന്നരായ  കൂടുതൽ ചെറുപ്പക്കാരെ   ചേർക്കും എന്ന്   പ്രസിഡന്റ്  ശ്രീ.  ജിബി ജോസഫും,  ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ മലയാളി സമൂഹത്തിൻറെ    ഉന്നമനത്തിനു   ഏറെ പ്രയോജനം ഉണ്ടാക്കും  എന്ന് ട്രഷറാർ ശ്രീ.  ജിജി വർഗീസും  , പറയുകയുണ്ടായി, ഇവർ  ഗ്ലോബലിന്റെയും,   റീജിയൻറെയും,  പ്രോവിൻസുകളുടെയും  എല്ലാ ഭാരവാഹികൾക്കും പ്രത്യേകം നന്ദി അറിയിച്ചു. അതുപോലെ  ആരെയും സ്നേഹിക്കാൻ ഉള്ള മനസ്സ്,   ഒരു ജനകീയനായ വ്യക്തി,   എളിയ മനോഭാവം ,കൂടെ നിൽക്കുന്ന പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്ന വ്യക്തി, അങ്ങനെ ധാരാളം ഗുണങ്ങൾ ആണ്  ബഹു.  മന്ത്രീ റോഷി  അഗസ്റ്റിനെ   ഈ നിലയിൽ എത്തിച്ചത് എന്നും അദ്ദേഹത്തിനും  പുതിയ പ്രോവിന്സിനും    പ്രത്യേകമായ നന്ദി അറിയിച്ചുകൊള്ളുന്നതായി ഗ്ലോബൽ വൈസ്  പ്രസിഡന്റ്   ശ്രീ. പി.സി. മാത്യുവും  പറഞ്ഞു.
 
 ലോകമേ തറവാട്  എന്ന ആശയത്തിൽ നിലകൊള്ളുന്ന    വേൾഡ് മലയാളി കൗൺസിൽ  എന്ന  ഈ സംഘടന    ലോകത്തിൻറെ  വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികളെ  കോർത്തിണക്കി വളരെ അധികം ദർശനത്തോടുകൂടി  ദീർഘവീക്ഷണമുള്ള കല, ഭാഷ, സംസ്ക്കാരം,  ജീവകാരുണ്യം   മുതലായ  പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്ത്  നടപ്പാക്കുന്നതിൽ  വേൾഡ് മലയാളി കൗൺസിലിനെ  അഭിനന്ദിക്കുന്നതായും,  ഈ പ്രോവിൻസിന്റെ   ഉൽഘാടനത്തിൽ  ഭാഗഭാക്കാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നതായും  മുഖ്യാതിഥിയും  പോപ്പുലർ പ്ലേയ്ബാക്   സിംഗറും കൂടിയായ സുദീപ് കുമാർ തൻ്റെ  പ്രസംഗത്തിൽ എടുത്തു പറഞ്ഞു. തുടർന്ന്   ബോസ്റ്റൺ പ്രൊവിൻസിനെ അഭിനന്ദിക്കുകയും എല്ലാവർക്കും  പ്രത്യേകം   നന്ദി  അറിയിക്കുകയും ചെയ്തു.  സമൂഹത്തിൽ പിന്നോക്കം  നിൽക്കുന്നവരെ സഹായിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന്   ഓർമ്മിപ്പിച്ചു കൊണ്ട്   പ്രശസ്ത നടി കളും   കലാകാരികളും  ആയ   ദേവി ചന്ദനയും,  സമൂഹത്തിന് ആവശ്യമായ  ധാരാളം ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ എന്നും മുൻപന്തിയിൽ  ആണ്  വേൾഡ് മലയാളി കൗൺസിൽ  എന്ന്    നമിതാ   പ്രമോദും,  മലയാളികളെ ഒരു കുടക്കീഴിൽ നിർത്തിക്കൊണ്ട് തനതായ സംസ്കാരവും, ജീവിതവും,  പൈതൃകവും നിലനിർത്തി സംരക്ഷിക്കുവാൻ WMC ക്ക് സാധിക്കുന്നു എന്നതിൽ അഭിമാനിക്കുന്നതായി   അംബികാ മോഹനും  പറഞ്ഞു . ഇവർ എല്ലാവർക്കും   പ്രത്യേകം  ആശംസകൾ അറിയിച്ചു.
 
 വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾ   ഏറ്റവും കൂടുതൽ മേഖലകളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന  റീജിയൻ ആണ് അമേരിക്ക എന്നും  പുതുതായി രൂപീകരിച്ച  മെട്രോ ബോസ്റ്റൺ   പ്രോവിന്സിന്  എല്ലാവിധ ഭാവുകങ്ങൾ  നേർന്നുകൊണ്ട്  ഗ്ലോബൽ ചെയർമാൻ ഡോക്ടർ  പി. എ. ഇബ്രാഹിം,  എല്ലാ ഭാരവാഹികൾക്കും പ്രത്യേകം നന്ദി അറിയിച്ചു. തുടർന്ന്    ഗ്ലോബൽ പ്രസിഡന്റ് , അതുപോലെ റീജിയന്റെയും,  പ്രോവിൻസുകളുടെയും  എല്ലാ ഭാരവാഹികളും,  റീജിനൽ വുമൻസ് ഫോറം ചെയർ, അഡ്വൈസറി  ബോർഡ്  ചെയർമാൻ, എന്നിവരും  മറ്റ്  പ്രമുഖ സംഘടനകളായ KANE – പ്രസിഡന്റ്    ജോത്സൺ  വർഗീസ് ,  NEMA – പ്രസിഡന്റ്  ശ്രീവിദ്യ  എന്നിവരും   പ്രത്യേകം  ആശംസകൾ അറിയിച്ചു.  
 
 മെട്രോ ബോസ്റ്റൺ  പ്രോവിൻസ്‌  സെക്രട്ടറി ശ്രീ  അജോഷ് രാജു,    ഉൽഘാടനം  നിർവഹിച്ച   ബഹു. മന്ത്രി  റോഷി അഗസ്റ്റിൻ,  അതുപോലെ അതിഥികളായി എത്തിയ  പ്രശസ്ത പിന്നണി  ഗായകൻ,  ചലച്ചിത്ര മേഖലയിലെ  പ്രശസ്ത  നടികൾ    അതുപോലെ     എല്ലാ ഗ്ലോബൽ , റീജിനൽ , പ്രോവിൻസ്‌  ഭാരവാഹികൾക്കും  മറ്റ്  ഇതര  സംഘടനാ  നേതാക്കൻമാർക്കും കമ്മ്യൂണിറ്റി ലീഡേഴ്സിനും , ഡാൻസുകൾ  നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച എല്ലാവർക്കും അതുപോലെ    ഈ പ്രോഗ്രാം എ വൺ  ടീ വീ  യൂ. എസ്.  ഏ . യിലൂടെ  ലൈവായി  ഫേസ്‌ബുക്കിലൂടെയും, യൂട്യൂബിലൂടെയും ബ്രോഡ്‌കാസ്റ് ചെയ്ത  ഫിലിപ്പ് മാരേട്ടിനും, കൂടാതെ  ഇതിന്റെ  വിജയത്തിനായി പ്രവർത്തിച്ച മറ്റ്  എല്ലാവരുടെയും  പേരെടുത്തുപറഞ്ഞുകൊണ്ട്    പ്രത്യേകം  പ്രത്യേകം നന്ദി അറിയിക്കുകയും  ചെയ്തു.   
 
  

LEAVE A REPLY

Please enter your comment!
Please enter your name here