ന്യു യോർക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള സെന്റർ, കേരളം സമാജം, ഐ.ഓ.സി, കെ.സി.എ. എൻ.എ  എന്നിവയുടെ സഹകരണത്തോടെ കേരള സെന്ററിൽ വര്‍ഗ്ഗീസ് തെക്കേക്കര അനുസ്മരണം നടത്തി. 

കോശി ഉമ്മന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖര്‍ വര്‍ഗ്ഗീസ് തെക്കേക്കരയെ അനുസ്മരിച്ച് സംസാരിച്ചു. വേള്‍ഡ് നലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ എല്ലാ റിജിയനുകളിലും വളരെ സജീവമായി പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് വര്‍ഗ്ഗിസ് തെക്കേക്കരയെന്ന് കോശി ഉമ്മന്‍ പറഞ്ഞു

അമേരിക്കിയിലാരിക്കുമ്പോഴും നാട്ടിലുള്ളവരോട് കരുതല്‍ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു വര്‍ഗ്ഗീസ് തെക്കേക്കരയെന്ന് അനുസമരണ പ്രഭാഷണം നടത്തിയവര്‍ അനുസ്മരിച്ചു. കേരള സെന്റര്‍ തുടങ്ങുന്നതില്‍ വലിയ പങ്കുവഹിച്ച് അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കിയ സംഭാവന വിലമതിക്കാനാവത്തതാണെന്ന് നിരവധിപേര്‍ ഓര്‍ത്തെടുത്തു. സൗമ്യതയും സ്‌നേഹവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് വര്‍ഗ്ഗീസ് തെക്കേക്കരയെന്നും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും പ്രമുഖര്‍ അനുസ്മരിച്ചു.

കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ താത്പര്യമുള്ള വ്യക്തിയായിരുന്നു വര്‍ഗ്ഗീസ് തെക്കേക്കരയെന്നും നേതൃപാടവും സംഘടനാ പാടവും നിറഞ്ഞുനിന്ന വര്‍ഗ്ഗീസ് തെക്കേക്കരയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നു സംസാരിച്ചവരിലധികവും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകളും അനുസ്മരണവേദിയില്‍ നിറഞ്ഞു നിന്നു.

കേരള  സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍, കേരള സമാജം ഓഫ് ഗ്രെറ്റര്‍ ന്യു യോര്‍ക്ക് പ്രസിഡന്റ് വര്‍ഗീസ് ജോസഫ്, കെ.സി.എ.എന്‍.എ സെക്രട്ടറി ഫിലിപ്പ് മഠത്തില്‍, പയനീയര്‍ ക്ലബിന്റെ ജോണി സക്കറിയ, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് തങ്കം അരവിന്ദ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍ തോമസ് മൊട്ടക്കല്‍, ഐ.ഒ.സി സെക്രട്ടറി ജയചന്ദ്രന്‍ രാമക്രുഷ്ണന്‍, ഐ.ഒ.സി. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, അറ്റോര്‍ണി വിനൊദ് കെയാര്‍കെ, തോമസ് എബ്രഹാം, ഷാജു സാം, വര്‍ഗീസ് ലൂക്കോസ്, മനോഹര്‍ തോമസ്, മേരി ഫിലിപ്പ്, പോള്‍ ചുള്ളിയില്‍, സിസിലി ജോയ്, തമ്പി തലപ്പള്ളി, വെറോനിക്ക തുടങ്ങിയവര്‍ സംസാരിച്ചു. ബിജു ചാക്കോ നന്ദി പറഞ്ഞു.

ഫോട്ടൊയും വീഡിയോയും ഷാജി എണ്ണശേരില്‍. വീഡിയോ ഇതോടൊപ്പം കാണുക: 

LEAVE A REPLY

Please enter your comment!
Please enter your name here