കൊച്ചി: മലയാളികള്‍ക്ക് എന്നും വിവാദങ്ങളോടാണ് പ്രിയം. എന്നാല്‍ വിവാദങ്ങള്‍ മാത്രം പോരല്ലോ. അല്ലാത്ത സംഗതികളും നാടിന് ഏറെ ആവശ്യമാണ്.

അത്തരമൊരു പരിപാടിയാണ് ഫെബ്രുവരി നാലിന് കൊച്ചിയില്‍ നടക്കുന്നത്. ബിസിനസ്-ടു-ബിസിനസ് മീറ്റ് 2016. ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.

നെടുമ്പാശേരി സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെയാണ് പരിപാടി. ഫെബ്രുവരി നാലിന് രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ ഇരുനൂറില്‍ പരം ചെറുകിട, ഇടത്തരം സംരഭകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 18 സംസ്ഥാനങ്ങളില്‍ നിന്നും 21 രാജ്യങ്ങളില്‍ നിന്നും ഉള്ള പ്രതിനിധികളും ബ2ബി മീറ്റില്‍ പങ്കെടുക്കും.

ഭക്ഷ്യ സംസ്‌കാരണ വിഭാഗത്തില്‍ നിന്നാണ് ഏറ്റവും അധികം പങ്കാളിത്തമുണ്ടാവുക. 80 പ്രദര്‍ശകരുണ്ട് ഈ വിഭാഗത്തില്‍ മാത്രം.

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷതവഹിയ്ക്കും. മന്ത്രിമാരായ കെ ബാബു, അനൂപ് ജേക്കബ്, ചാലക്കുടി എംപി ഇന്നസെന്റ്, എംഎല്‍എ അന്‍വര്‍ സാദത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here