Babu Stephen Team Babu Stephen Team Babu Stephen Team
Saturday, November 26, 2022

ഫോമ

ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി

  ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് ലീലാ മാരേട്ട്,...

Read more
ഇടക്കാല അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മലയാളികള്‍ക്ക് ഫോമയുടെ അഭിനന്ദനങ്ങള്‍

ജോസഫ് ഇടിക്കുള ന്യൂ യോര്‍ക്ക്: 2022 ഇടക്കാല തെരഞ്ഞെടുപ്പ് യു എസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാകുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു...

Read more
ഫ്ലോറിഡക്ക് ഫോമായുടെ സഹായഹസ്തം: ഇയാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു

ന്യു യോർക്ക്: ഇയാൻ കൊടുങ്കാറ്റു നാശം വിതച്ച ഫ്ളോറിഡയിലെയും മറ്റു സ്റ്റേറ്റുകളിലെയും ആളുകൾക്ക് സഹായമെത്തിക്കാൻ ഫോമാ ഇയാൻ ടാസ്ക്ക് ഫോഴ്സ്...

Read more
ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എതിരില്ലാതെ ഷാലു പുന്നൂസ്

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ  ഫോമായുടെ 2022 -2024 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മിഡ് അറ്റലാന്റിക്ക്...

Read more
ഇങ്ങനെയാണ് പ്രസിഡന്റ്, ഇങ്ങനെയായിരിക്കണം പ്രസിഡന്റ്

എ.എസ് ശ്രീകുമാര്‍ ന്യൂജേഴ്‌സി: ഒരു സാമൂഹിക സംഘടനയുടെ അമരത്തിരിക്കുന്ന വ്യക്തി എത്രത്തോളം ജനകീയമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കണം എന്ന് തെളിയിച്ചിരിക്കുകയാണ്, ഫോമായുടെ...

Read more
ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി; ശശിധരൻ നായർ തോറ്റു

കാൻ കുൻ: ഫോമായിൽ നടന്ന അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പിൽ ഡോ.  ജേക്കബ് തോമസ് പാനൽ  എല്ലാ സീറ്റും നേടി; അഡ്വൈസറി...

Read more
ഉത്തരവാദിത്വ ബോധവും സഹായ മനസ്കതയും കൈമുതലാക്കി ബിജു ചാക്കോ

മാത്യുക്കുട്ടി ഈശോ കാൻകൂൺ (മെക്സിക്കോ):  ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷൻസ് ഡയറക്ടർ ആയി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ സാധിച്ചതിൻറെ സംതൃപ്തിയിലാണ് ബിജു. ECHO കൂടാതെ ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസ്സിയേഷൻ, ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (NYMA), കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, ഫോമാ ഹെല്പിങ് ഹാൻഡ്‌സ് തുടങ്ങി വിവിധ സംഘടനകളുമായി ചേർന്ന് സാമൂഹിക പ്രവർത്തനങ്ങളിലും  ചാരിറ്റിയിലൂടെ സഹായങ്ങൾ നൽകുന്നതിനും സാധിക്കുന്നത് സഹായിക്കുവാനുള്ള മനസ്സ് ഉള്ളത് കൊണ്ടാണ്. "ഫോമയുടെ ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതല്ല. എന്നാൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് സെക്രട്ടറിയായും മെട്രോ റീജിയൺ സെക്രട്ടറിയായും പ്രവർത്തിച്ചപ്പോൾ ഒരു ഔദ്യോഗിക സ്ഥാനം വഹിച്ചാൽ സംഘടനയുടെ വളർച്ചക്കായി പല നല്ല തീരുമാനങ്ങളും കൈക്കൊള്ളാനും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുവാനും സാധിക്കുമെന്ന് മനസ്സിലായി.  എന്നാൽ നിലവിൽ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർഥികൾ മത്സര രംഗത്ത് വന്നപ്പോൾ മത്സരിക്കാൻ  നിർബന്ധിതനായി.  അതോടൊപ്പം എന്നെ എൻഡോഴ്‌സ് ചെയ്ത ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസ്സിയേഷൻ ചുമതലക്കാർ തന്ന പ്രോത്സാഹനവും മത്സരരംഗത്തേക്ക്  വരുവാൻ ഇടയാക്കി. ഒരു ഔദ്യോഗിക സ്ഥാനത്തിരുന്നാൽ സാധാരണ ഒരു അംഗം ആയിരിക്കുന്നതിനേക്കാൾ കൂടുതൽ  ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ ഒരു ഔദ്യോഗിക സ്ഥാനത്തിരുന്നാലേ സംഘടനയുടെ വളർച്ചക്കുതകുന്ന നയപരമായ നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയുള്ളല്ലോ.  ഫോമായുടെ വളർച്ചക്കായി എന്നാലാകുന്ന വിധം നല്ല കുറെ കാര്യങ്ങൾ ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹമുണ്ട്. അതിനു മാനസികമായി ഒത്തൊരുമിച്ചും യോജിച്ചും തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉതകുന്ന ഒരു ടീമാണ്  ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള "ഫാമിലി ടീം" അംഗങ്ങൾ എന്ന് മനസ്സിലാക്കിയാണ് ഫാമിലി ടീമുമായി ഒരുമിച്ചു മൽസര രംഗത്ത്  പ്രവർത്തിക്കുന്നത്."  ഫോമയുടെ കൺവെൻഷൻ ലൊക്കേഷൻ കാൻകൂൺ മൂൺ പാലസ്  റിസോർട്ടിൽ എത്തിയ ബിജു ചാക്കോ പറഞ്ഞു. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ "ഫോമാ ഫാമിലി ടീം" അംഗങ്ങളുമായി ചേർന്ന് ഫോമാ കൺവൻഷനെത്തിയ നൂറു കണക്കിന് ഡെലിഗേറ്റ്സുമായി സൗഹൃദം പങ്കിടുന്ന തിരക്കിനിടയിലും താൻ നിറവേറ്റേണ്ട ഉത്തരവാദിത്വ ബോധത്തോടെ ബിജു കൺവൻഷൻ ക്രമീകരണങ്ങളെക്കുറിച്ചു പല ഭാരവാഹികളോടും തിരക്കുന്നുമുണ്ട്. സ്വതസിദ്ധമായ ചെറു പുഞ്ചിരിയോടെ എല്ലാവരുമായി കുശലം പറയുന്ന ബിജു വോട്ടഭ്യർഥിക്കുന്ന തിരക്കിനിടയിലും ഫോമയുടെ ഭാവിയെക്കുറിച്ചു അൽപ്പം ചിന്തകൾ പങ്കുവച്ചു. "പ്രക്ര്യതി മനോഹരമായ മൂൺ പാലസ് റിസോർട്ടിൽ ഫോമയുടെ ഈ വർഷത്തെ കൺവെൻഷൻ നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. അതിനായി ഫോമയുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലും എനിക്ക്  അഭിമാനം തോന്നുന്നു. ഫോമാ ഹെല്പിങ് ഹാൻഡ്‌സ് സെക്രട്ടറി ആയും ന്യൂയോർക്ക് മെട്രോ റീജിയൺ സെക്രട്ടറി ആയി പ്രവർത്തിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. ആ ചുമതലകളിൽ ആല്മാർഥമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ സാധിച്ചു. ഇനിയും കൂടുതലായി എന്റെ ചുമതലകൾ നിറവേറ്റാൻ നിങ്ങളുടെ എല്ലാവരുടെയും സഹായങ്ങൾ ആവശ്യമാണ്. കാൻകൂൺ  കൺവെൻഷന് ഇത്രയധികം ഫോമാ അംഗങ്ങളും  പ്രതിനിധകളും പങ്കെടുക്കുന്നത് കാണുമ്പോൾ, ഈ സംഘടനയോട് എത്രമാത്രം താൽപ്പര്യം ഓരോരുത്തർക്കും ഉണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ ഈ   ഫോമയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനുള്ള അവസരം ഒരുക്കുന്നതിന് ഫാമിലി ടീമിലുള്ള എല്ലാ മത്സരാർഥികളെയും വിജയിപ്പിക്കണമെന്ന് ഈ അവസാന ഘട്ടത്തിൽ ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. നല്ല ഒരു കൺവൻഷൻ ആസ്വദിക്കുവാൻ എല്ലാവർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു."  കൺവെൻഷൻ വേദിയിലെ അംഗസംഘടനാ പ്രതിനിധികളോട് കുശലം പറഞ്ഞുകൊണ്ട് അവരിലൊരാളായി ബിജു ചാക്കോ അടുത്ത പ്രവർത്തനങ്ങളിലേക്ക് പ്രവേശിച്ചു.

Read more
സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ  ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്

മാത്യുക്കുട്ടി ഈശോ നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. എടുക്കുന്ന സ്ഥാനങ്ങൾക്കു മാന്യത കല്പിക്കണമെന്നും ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയുടെയും മാത്രമേ ഒരു ചുമതലയിൽ ഇരിക്കാവൂ എന്നും നിർബന്ധമുള്ള വ്യക്തിയാണ്  ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നതിനായി സംഘടനാ നേതൃത്വത്തിനും കൂടുതൽ സമയം കണ്ടെത്തി മുമ്പിട്ടിറങ്ങിയ വ്യക്തികൂടിയാണ് അദ്ദേഹം . സ്‌കൂൾ കുട്ടി ആയിരുന്നപ്പോഴേ പ്രസംഗകലയിൽ മുൻപന്തിയിലായിരുന്ന ബബ്‌ളൂ പ്രസംഗ മത്സര വേദികളിലെ നിറസാന്നിധ്യവും സ്ഥിരം വിജയിയുമായിരുന്നു. ബബ്‌ളൂ ചാക്കോ   1996 മുതൽ 2007 വരെ മിഷിഗണിലെ ജീവിതത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കുമ്പോഴും  മിഷിഗൺ മലയാളീ അസ്സോസ്സിയേഷനിലും മറ്റു ചില സാമൂഹിക സാംസ്കാരിക സംഘടനയിലും പല ഔദ്യോഗിക സ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചു. 2007-ൽ മെഡിക്കൽ സപ്പ്ളൈസ് ബിസ്സിനെസ്സ് സംബന്ധമായി ടെന്നസ്സി സ്റ്റേറ്റിലെ നാഷ്‌വിൽ സിറ്റിയിലേക്ക് ജീവിതം പറിച്ചുനട്ടപ്പോഴും പിന്നീട് റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സിൽ വിജയപ്രദമായി തുടരുമ്പോഴും സംഘടനാ പ്രവത്തനത്തിൽ വ്യാപൃതനാണ്. 2008-ൽ കേരളാ അസ്സോസ്സിയേഷൻ ഓഫ്  നാഷ്‌വിൽ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ   ബബ്‌ളൂ  പ്രസ്തുത സംഘടനയിലെ വിവിധ ഔദ്യോഗിക പദവികളും കൈകാര്യം ചെയ്തു. കെ.സി.സി.എൻ.എ. നാഷണൽ കൗൺസിൽ അംഗമായും ഫോമായുടെ അഡ്വൈസറി കൗൺസിൽ ജോയിൻറ് സെക്രട്ടറിയായും സെക്രട്ടറിയായും സ്തുത്യർഹമായ സേവനം കാഴ്‌ചവച്ചു. ഇമ്മിഗ്രേഷൻ വോയ്‌സ് എന്ന സംഘടനയിലൂടെ എച്ച് 1 വിസയിൽ വന്നവരുടെ ആശ്രിതർക്ക് ജോലി ചെയ്യാനുള്ള അവകാശം നേടിയെടുക്കുവാൻ നിരന്തരമായി വർഷങ്ങളോളം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചയാളാണ്  ബബ്‌ളൂ. അത് ധാരാളം പേരുടെ ജീവിതത്തെ മാറ്റി മറിക്കുവാൻ ഇടയാക്കി.  സെന്റ് തെരേസ ഓഫ്  കൽക്കട്ട സീറോ മലബാർ കാത്തലിക് ചർച്ച് നാഷ്‌വിൽ,  കേരള അസ്സോസ്സിയേഷൻ ഓഫ് നാഷ്‌വിൽ എന്നീ സംഘടനയിലൂടെ ഏഴര ലക്ഷം ഡോളറിൻറെ ചാരിറ്റി സംഭാവനകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നൽകി.  തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ "ചിൽഡ്രൻസ് വാർഡ്" നിർമാണത്തിലും, കേരളാ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലും മുൻകൈ എടുത്തു അകമഴിഞ്ഞ് സഹായം നൽകിയ വ്യക്തിയാണ് ബബ്‌ളൂ.  ഇത്തരം പ്രവർത്തന പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ജെയിംസ് ഇല്ലിക്കൽ നയിക്കുന്ന "ഫോമാ ഫാമിലി ടീം"  അംഗമായി ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. "ഫോമായുടെ ജോയിൻറ് ട്രഷറർ എന്ന പദവിയിൽ ട്രഷററുമായി ഒരുമിച്ചു സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് മത്സര രംഗത്ത് നിൽക്കുന്നത്.  ഫോമായിൽ സ്ഥിരമായ അക്കൗണ്ടിംഗ് സിസ്റ്റം നടപ്പിലാക്കാൻ പ്രാപ്തമായ സോഫ്റ്റ്‌വെയർ കൊണ്ടുവരണമെന്നും അതിലൂടെ വരവ് ചെലവ് കണക്കുകൾക്കു കൂടുതൽ സുതാര്യത വരുത്തണമെന്നുമാണ് ആഗ്രഹം.  ഫോമായുടെ ഭരണ നേതൃത്വത്തിലേക്ക് വരുന്നവർ കുറച്ചുകൂടി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ യുവതലമുറ നേതൃ നിരയിലേക്ക് വരുവാൻ മടി കാണിക്കും. സംഘടനയ്ക്കുവേണ്ടി എന്ത് തീരുമാനം എടുത്താലും അത് ഭാവി തലമുറയ്ക്ക് പ്രയോജനകരമാകണമെന്നും അടുത്ത 25 വർഷത്തേക്കുള്ള ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം.  എന്റെ ആഗ്രഹം സഫലീകരിക്കാൻ നിങ്ങളുടെ സഹായം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. ഫാമിലി ടീം അംഗങ്ങളെ ആറ് പേരെയും ഭൂരിപക്ഷ വോട്ടോടെ വിജയിപ്പിക്കണമെന്ന് എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും അഭ്യർത്ഥിക്കുന്നു.  എല്ലാവർക്കും സ്നേഹത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു. വെള്ളിയാഴ്ച കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ നേരിൽ കാണാമെന്നു പ്രതീക്ഷിക്കുന്നു."  ബബ്‌ളൂ ചാക്കോ എല്ലാവരോടുമായി പറഞ്ഞു.

Read more
വിജയം  സുനിശ്ചിതമാക്കി ഡോക്ടർ ജേക്കബ്ബും സംഘവും കാൻകൂണിലേക്ക്: ജോസഫ് ഇടിക്കുള

ജോസഫ് ഇടിക്കുള ഫോമയുടെ രാജ്യന്തര കുടുബ സംഗമത്തിനും പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ വിജയം...

Read more
Page 1 of 72 1 2 72

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?