Babu Stephen Team Babu Stephen Team Babu Stephen Team
Monday, June 27, 2022

ഫോമ

ലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്ക് എന്ന ആശയവുമായി, ഒപ്പമുണ്ട് ഫോമ ഫാമിലി ടീം

ഫ്ലോറിഡ: ഫോമാ എന്ന നോർത്ത് അമേരിക്കൻ മലയാളി ദേശീയ സംഘടനയുടെ ഉത്തമ സത്ത, അമേരിക്കയിലേയും നാട്ടിലേയും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്...

Read more
ഫോമാ ഇടക്കാല പൊതുയോഗം:പ്രതിനിധികളെ വരവേൽക്കാൻ റ്റാമ്പയിൽ വിപുലമായ സജ്ജീകരണങ്ങൾ

സലിം.അയിഷ (ഫോമാ.പി.ആർ.ഓ ) 2022 ഏപ്രിൽ മുപ്പതിന് ഫ്‌ലോറിഡയിലെ  റ്റാമ്പായിൽ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി. ഇവന്റ് കോർഡിനേറ്റർമാരായ സുനിൽ വർഗ്ഗീസിന്റെയും, സായി റാമിന്റെയും നേതൃത്വത്തിൽ വിവിധ സമിതികളാണ് തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളത്. ഷീല ഷാജു, അഞ്ജന കൃഷ്ണൻ, നെവിൻ ജോസ്, സ്മിതാ നോബിൾ എന്നിവരെയാണ് കലാപരിപാടികളും  മറ്റു പരിപാടികളുടെ സമയവും നിശ്ചയിച്ച രീതിയിൽ ഏകോപിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ടിറ്റോ ജോണും, സജി കരിമ്പന്നൂരുമാണ് പ്രതിനിധികളെ സമ്മേളനസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക. സമ്മേളന സ്ഥലത്തു് എത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ സുനിലും, ജോമോൻ ആന്റണിയും ഏകോപിപ്പിക്കും. പ്രതിനിധികളുടെ സുരക്ഷിതത്വവും, മറ്റും ക്രമീകരിക്കുന്നതിന് ടോമി മ്യാൽക്കരയെയും  ബിജു ലൂക്കോസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ പരസ്യവും വാർത്താ ക്രമീകരണങ്ങളും സജി കരിമ്പന്നൂർ നിർവഹിക്കും.  ഫിലിപ് ബ്ലെസ്സൺ, അരുൺ ഭാസ്കർ എന്നിവർക്കാണ് ഉച്ചഭാഷിണിയുടെയും, ശബ്ദക്രമീകരണങ്ങളുടെയും ചുമതല. സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും ദൃശ്യ-ശ്രവ്യ സാക്ഷാൽക്കാരം നിർവഹിക്കുക ബോബി കുരുവിളയും സജി കാവിന്ററികത്തും ആയിരിക്കും. സമ്മേളന നഗരിക്ക് മികച്ച രംഗപടം ഒരുക്കുന്നതിനും, സമ്മേളനത്തെ ഏറ്റവും നല്ല അനുഭവേദ്യമാക്കുന്നതിനും, ജെയിംസ് ഇല്ലിക്കലും, ഷാജു ഔസേഫും, നെവിനും , ലാലിച്ചനും ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. സമ്മേളന പ്രതിനിധികൾക്കുള്ള ഭക്ഷണ വിരുന്ന് ഒരുക്കുന്നത് ബിനു മാമ്പള്ളിയും, ബാബു ദേവസ്യയും ചേർന്നാണ്. സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്കായുള്ള ഭക്ഷണവും, ട്രാൻസ്പോർട്ടേഷനും ഫോമാ ഒരുക്കിയിട്ടുണ്ട്. സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ ശനിയാഴ്ച്ച വൈകുന്നേരം നടക്കുന്നത്. പള്ളിയിലെ പരിപാടികളുടെ ഭാഗമായി എട്ട് വിവിധ നാടൻ തട്ടുകടകളും അന്നവിടെ ഉണ്ടായിരിക്കും. റ്റാമ്പായിൽ വെച്ച് നടക്കുന്ന ഈ ഇടക്കാല പൊതുയോഗം ഫോമ പ്രതിനിധികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കുമെന്ന് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിവിധ കമ്മറ്റികളുടെ കീഴിൽ എല്ലാ ഒരുക്കങ്ങളും കുറ്റമറ്റതാക്കാനുള്ള അവസാന വട്ട കൂടിക്കാഴ്ചകളും ചർച്ചകളും, തീരുമാനങ്ങളും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്.പൊതുയോഗത്തിലും തുടർന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.

Read more
മയൂഖം വേഷവിധാന മത്സര വിജയികളുടെ കിരീടധാരണം ഏപ്രിൽ 30 ശനിയാഴ്ച റ്റാമ്പായിൽ നടക്കും

സലിം അയിഷ (ഫോമാ പി.ആർ.ഓ ) ഫോമയുടെ ഫ്ലോറിഡയിലെ റ്റാമ്പായിൽ വെച്ച് നടക്കുന്ന  ഇടക്കാല പൊതുയോഗ വേദിയിൽ  മയൂഖം വേഷവിധാന...

Read more
ഫോമാ 2022 – 2024 കൺവൻഷൻ ഫ്ലോറിഡയിലേക്ക് സ്വാഗതം : ഫോമാ ഫാമിലി ടീം

കെ.കെ.വർഗീസ്   ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡ, സഞ്ചാരികളുടെ പറുദീസയാണ്. ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ്...

Read more
ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി സണ്ണി വള്ളിക്കളം

ജോസഫ് ഇടിക്കുള.ഷിക്കാഗോ :ഫോമായുടെ 2022 - 24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിയുടെ   വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ഷിക്കാഗോ മലയാളി...

Read more
കേരള സമാജം  ഓഫ് ന്യൂജെഴ്‌സിയുമൊത്ത് ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം 

ന്യൂ ജെഴ്സി: ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം കേരള സമാജം  ഓഫ് ന്യൂജെഴ്‌സിയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി...

Read more
പ്രവാസി സംഘടനകൾക്ക്  മാതൃകയായി ഫോമാ ഫാമിലി ടീമിന്റെ ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പര്യടനം

ന്യൂയോര്‍ക്ക്: ലോകത്തിന്റെ നാനാ കോണിലുള്ള സംഘടനകൾക്കും മാതൃകയായി 2022 -24  ഫാമിലി ടീമിന്റെ 'മീറ്റ് ആന്റ് ഗ്രീറ്റ്' പര്യടനം. ഓരോ...

Read more
ഫോമാ കൻകൂൺ   രാജ്യാന്തര കുടുംബ  സംഗമം രജിസ്‌ട്രേഷൻ കമ്മറ്റി ജോയ് സാമുവേൽ ചെയർമാനായും , ബൈജു വർഗ്ഗീസ് കോർഡിനേറ്റർ ആയും തെരഞ്ഞെടുക്കപ്പെട്ടു

സലിം അയിഷ (ഫോമാ പി.ആർ.ഓ ) അമേരിക്കയിലെ മലയാളി സംഘടനകളും, മലയാളി കുടുംബങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന മെക്സിക്കോയിലെ കൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഏകോപിക്കാൻ ജോയ് സാമുവേൽ  ചെയർമാനായും,ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും,  പ്രവർത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച  അഞ്ചംഗ സമിതിയെ തെരെഞ്ഞെടുത്തു.,സജൻ മൂലപ്ലാക്കൽ, സജീവ് വേലായുധൻ,  സുനിത പിള്ള, സിമി സൈമൺ, ,  എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ.നാല് രാവും  പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കു ചേരാനുള്ളവരുടെയും, ഫോമയുടെ വരുംകാല ഭരണ സമിതിയെ തെരെഞ്ഞെടുക്കാനുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് സമിതിക്കുള്ളത്. ഫോമയുടെ ആദ്യ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനാണു ജോയ് സാമുവേൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജന്റും  അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനുമായ  ജോയ് ട്രസ്റ്റി ബോർഡ് അംഗം, വൈസ് പ്രസിഡന്റ് , ജോയിന്റ് ട്രഷറർ തുടങ്ങിയ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. ഫോമയുടെ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതനായ ബൈജു വർഗ്ഗീസ് അംഗസംഖ്യകൊണ്ടും, ദീർഘകാല സേവന പാരമ്പര്യവുമുള്ള  കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( KANJ ),യുടെ ജനറൽ സെക്രട്ടറിയായി രണ്ടു തവണ പ്രവർത്തിച്ചു ശ്രദ്ധേയനായ വ്യക്തിയാണ്. നിലവിൽ ഫോമയുടെ മിഡ്-അറ്റലാന്റിക് മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ്. 2018 ലെ ഷിക്കാഗോ കൺവെൻഷൻ രജിസ്‌ട്രേഷൻ കമ്മറ്റിയംഗമായി പ്രവർത്തിച്ചു പരിചയവുമുണ്ട്. 14 വർഷമായി  മങ്കയുടെ  സജീവ സാന്നിദ്ധ്യമായ   ശ്രീ സജൻ മൂലപ്ലാക്കൽ ആണ്  കോ-ചെയർ.  മങ്ക ബോർഡ് ഡയറക്ടർ,  ട്രഷറർ ,പ്രസിഡന്റ് എന്നിങ്ങനെ നിരവധി പദവികളിൽ നേതൃത്വം  അനുഷ്ടിച്ചിട്ടുണ്ട് . ഒരു തികഞ്ഞ കലാസ്വാദകനായ സജൻ  ബേ മലയാളി , തപസ്യ ആര്ട്ട് ഓഫ് സാൻ ഫ്രാൻസികോ തുടങ്ങിയ  സംഘടനകളിലും സജീവമായി പ്രവർത്തിക്കുന്നു. കോ-കോർഡിനേറ്റർ ആയി തെരെഞ്ഞെടുക്കപ്പെട്ട സജീവ് വേലായുധൻ, ഫോമയുടെ മുൻ ജോയിന്റ് ട്രഷററാണ്. ഫോമയുടെ രെജിസ്ട്രേഷൻ കമ്മറ്റി  ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. സഹജീവിയോടുള്ള കരുതലാണ് മാനവികത എന്ന് വിശ്വസിക്കുന്ന സുനിത പിള്ള  മിനസോട്ട മലയാളി  അസോസിയേഷൻ മുൻ ബോർഡ് അംഗവും, ഫോമാ ഗ്രേറ്റ് ലേക്സ്  റീജിയണിലെ  വനിതാ സമിതി  പ്രതിനിധിയുമാണ്  മികച്ച നർത്തകികൂടിയായ   സുനിത സ്ത്രീകളുടെയും, ശിശുക്കളുടെയും ക്ഷേമത്തിനുമായുള്ള  സാമൂഹ്യ പ്രവർത്തനങ്ങളിൽ  സജീവമായി പ്രവർത്തിച്ചു വരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  പങ്കാളിയാണ്. ഫോമാ മിഡ് അറ്റ്ലാന്റിക്  വനിതാ വിഭാഗം സെക്രട്ടറിയും ഡെലവയർ മലയാളി അസോസിയേഷൻ  സെക്രട്ടറിയുമാണ് സിമി സൈമൺ. നൃത്തത്തിലും, അഭിനയത്തിലും താല്പര്യവും അഭിരുചിയുമുള്ള സിമി ഫോമയുമായി ബന്ധപ്പെട്ട  സാമൂഹ്യ പ്രവർത്തനങ്ങളിൽ 2010 മുതൽ  സജീവമായുണ്ട്. ഫോമയുടെ  ബാലാരാമപുരം കൈത്തറി തൊഴിലാളികളും -ഗാന്ധിഭവനുമായി ഏകോപിപ്പിച്ചു നടത്തിയ കാരുണ്യ പ്രവർത്തനങ്ങളുടെ പിന്നണിയിൽ സുനിതയോടൊപ്പം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. രജിസ്‌ട്രേഷൻ കമ്മറ്റിയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക്  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ ആശംസകൾ നേർന്നു.

Read more
പ്രസംഗത്തിനപ്പുറം പ്രവര്‍ത്തന മികവുമായി വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജനവിധി തേടുന്നു 

അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ജനറല്‍ സെക്രട്ടറി...

Read more
Page 2 of 68 1 2 3 68
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?