Now we are available on both Android and Ios.
തൃശൂര്‍, പാലക്കാട,് മലപ്പുറം ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ പങ്കെടുക്കുംതൃശൂര്: സംസ്ഥാനമൊട്ടാകെയുള്ള 650-ലേറെ വരുന്ന സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ...
Read moreകോഴിക്കോട് : നൂതന സാങ്കേതിക വിദ്യയോടെ നിർമ്മിച്ച സ്മാർട്ട് ഹോം സൊലൂഷനായ ഓട്ടോമേഷൻ സ്വിച്ച് - അബ്സീകോ വിപണിയിലെത്തി. പ്രൊഡക്റ്റ്...
Read more∙ കൂടുതൽ പേരും ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ തിരഞ്ഞെടുക്കുന്നത് ഡിജിറ്റൽ മാർഗങ്ങൾ; 94% പേരും സമീപഭാവിയിൽ വിദേശയാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങുംമുംബൈ: ഇന്റർനാഷണൽ യാത്രകൾക്കായി ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിൽ ഇന്ത്യയിൽ 76% വർധന കോവിഡ് മഹാമാരിക്കുശേഷം ഉണ്ടെന്ന് ഐസിഐസിഐ ലൊംബാർഡ് നടത്തിയ ഗവേഷണത്തിൽ വ്യക്തമായി. മഹാമാരിക്കുമുൻപ് ഇത് 50% ആയിരുന്നു. വിദേശയാത്ര പ്ലാൻ ചെയ്യുന്ന 94% പേരും ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നു. ഡിജിറ്റൽ ഇടപാട് ഈ രംഗത്തു വളരെ കൂടുതലാണെന്നും പഠനത്തിൽ വ്യക്തമായി. മൂന്നിലൊന്ന് കസ്റ്റമർമാരും ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചാണ് ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നത്. മറ്റൊരു 30% പേർ ഓൺലൈൻ അഗ്രിഗേറ്റർമാരിൽനിന്നും ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളിൽനിന്നും വാങ്ങുന്നു.ട്രാവൽ ഇൻഷുറൻസ് സംബന്ധിച്ച് കസ്റ്റമേഴ്സിന്റെ താല്പര്യങ്ങൾ മനസ്സിലാക്കാനും പർച്ചേസിങ് രീതി മനസ്സിലാക്കാനുമാണ് ഐസിഐസിഐ ലൊംബാർഡ് സർവേ നടത്തിയത്. വിനോദയാത്രയും ബിസിനസ് യാത്രയും സംബന്ധിച്ച കാഴ്ചപ്പാടിലെ വ്യത്യാസം മനസ്സിലാക്കാനും ഇൻഷുറൻസ് വാങ്ങന്നതിനുള്ള സന്നദ്ധത, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ട്രാവൽ ഇൻഷുറൻസിന്റെ പ്രാധാന്യം, കോവിഡ്–അനുബന്ധ കവറേജ് സംബന്ധിച്ച ധാരണ എന്നിവ മനസ്സിലാക്കാനും സർവേ സഹായിച്ചു. മഹാമാരിക്കുശേഷമുള്ള ഇന്റർനാഷനൽ യാത്ര കൂടുതലും ബിസിനസ്, ജോലി, മെഡിക്കൽ ആവശ്യങ്ങൾ പോലെ പ്രത്യേക ഉദ്ദേശ്യത്തോടെയുള്ളതാണെന്നും സർവേയിൽ വ്യക്തമായി.വെറുമൊരുൽപന്നം എന്ന നിലയിൽനിന്ന് ഒരു ആവശ്യം എന്ന നിലയിലേക്ക് ട്രാവൽ ഇൻഷുറൻസ് മഹാമാരിക്കുശേഷം മാറിയെന്നും ഇതു സംബന്ധിച്ച ധാരണയും സ്വീകരിക്കാനുള്ള സന്നദ്ധതയും കൂടിയെന്നും സർവേയിൽ തെളിഞ്ഞു. വെറും മെഡിക്കൽ കവേറജിലുപരി, കോവിഡ് കവർ ആണ് യാത്രക്കാർ ട്രാവൽ ഇൻഷുറൻസെടുക്കുമ്പോൾ അന്വേഷിച്ചത്. നാലിലൊന്നിലധികം ആളുകൾ ഇതുകാരണമാണ് ട്രാവൽ പോളിസി വാങ്ങിയത്. ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങൾ പോലെ യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കും (1.6 മടങ്ങ്) യൂറോപ്പിലേക്കും (1.4 മടങ്ങ്) ഉള്ള യാത്രകൾ പാൻഡമിക്കിനുശേഷം കൂടിയിട്ടുണ്ട്.റിസർച്ചിനെപ്പറ്റി ഐസിഐസിഐ ലൊംബാർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് മന്ത്രിയുടെ വാക്കുകൾ: ''മഹാമാരി ട്രാവൽ ഇൻഷുറൻസ് സംബന്ധിച്ച ബോധവൽക്കരണം ഉയരാൻ കാരണമായി. അതിനു മുൻപ് ഇന്റർനാഷനൽ യാത്രക്കാരിൽ 50% പേർ മാത്രമേ ട്രാവൽ ഇൻഷുറൻസ് വാങ്ങിയിരുന്നുള്ളൂ. പക്ഷേ അതിനുശേഷം അത് 76% ആയി. വിദേശയാത്ര നടത്തുമ്പോൾ കോവിഡിനുള്ള കവർ ഉൾപ്പെടെ പര്യാപ്തമായ മെഡിക്കൽ കവറേജ് വാങ്ങാൻ കസ്റ്റമേഴ്സ് ശ്രദ്ധ പുലർത്തുന്നു. കൂടുതൽ പർച്ചേസും നടന്നത് ഡിജിറ്റൽ ആയാണ്. ആ സംഖ്യ കൂടുകയുമാണ്. മുൻപ് വലിയ പ്രാധാന്യം കല്പിക്കാതിരുന്ന ട്രാവൽ ഇൻഷുറൻസ് ഇപ്പോൾ ആവശ്യം ആയി മാറിയിരിക്കുന്നു. 'റിവഞ്ച് ട്രാവൽ' വ്യാപകമായതോടെ ഞങ്ങൾ ഈ രംഗത്തു വലിയ അവസരമാണു കാണുന്നത്. പ്രതികരിച്ചവരിൽ മൂന്നിലൊന്നുപേരും ഐസിഐസിഐ ലൊംബാർഡിനെയാണ് തിരഞ്ഞെടുത്തത് എന്നത് ആഹ്ലാദകരമാണ്.'
Read moreഉപഭോക്തൃ അനുഭവം അടിത്തറയാക്കി നൂതാനാശയങ്ങൾ കൊണ്ടുവരുക എന്ന, ഐസിഐസിഐ ലൊംബാർഡ് ഫിലോസഫിയുടെ തുടർച്ചതന്നെയാണ് ഇവ.മോട്ടോർ ഫ്ലോട്ടർ ഇൻഷുറൻസ് പരമ്പരാഗത മോട്ടോർ പാക്കേജ് പോളിസിയുടെ എല്ലാ കവറുകളും (വാഹനത്തിന് അപകടം പിണയുന്നതുമൂലമുള്ള നാശനഷ്ടം, തേഡ് പാർട്ടി ബാധ്യത, ഓൺ–ഡ്രൈവർക്കുള്ള വ്യക്തിഗത അപകട കവർ) നൽകുന്നതിനു പുറമെ, പോളിസിഉടമയുടെ (പ്രപ്പോസർ) എല്ലാ വാഹനങ്ങളെയും ഒറ്റ പോളിസിയിൽ ചേർക്കാമെന്ന അധിക ഗുണവും നൽകുന്നു.ടെലിമാറ്റിക്സ് ആഡ് ഓൺ: അടിസ്ഥാന മോട്ടോർ പോളിസിയെ അസറ്റ്–കം–യൂസേജ് അധിഷ്ഠിത പോളിസിയായി മാറ്റാം; വാഹനത്തിന്റെ ഉപയോഗത്തെക്കൂടി ആധാരമാക്കിയാകും പ്രീമിയം. ഇതിനായി താഴെപ്പറയുന്ന പ്ലാനുകൾ തിരിഞ്ഞെടുക്കാം.∙ പേ–അസ്–യൂ–യൂസ് (PAYU) പ്ലാൻ: ഉപയോഗമനുസരിച്ചു തിരഞ്ഞെടുക്കാൻ വിവിധ കിലോമീറ്റർ പ്ലാനുകൾ ഉപഭോക്താവിനു ലഭിക്കും. വാഹനം ഓടുന്ന ദൂരം അഥവാ ഓടുമെന്ന് അനുമാനിക്കുന്ന ദൂരം അനുസരിച്ചുള്ള പ്രീമിയം മാത്രമായിരിക്കും ഈടാക്കുക.∙ പേ–ഹൗ–യു–യൂസ് (PHYU): ഡ്രൈവിങ് ശീലത്തിനുള്ള സ്കോർ അനുസരിച്ച് പ്രീമിയം മാറും. മികച്ച ഡ്രൈവിങ് ശീലമുള്ള വ്യക്തിക്ക് അടിസ്ഥാന പ്രീമിയത്തിൽ ആകർഷക ഡിസ്കൗണ്ടുകൾ നേടാം.ജൂലൈ ,27th July 2022: പ്രമുഖ സ്വകാര്യമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാർഡ്, ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, മോട്ടോർ ഇൻഷുറൻസിൽ പുതു പാത വെട്ടിത്തുറക്കുന്ന ഒരു കൂട്ടം നൂതനമാർഗങ്ങൾ അവതരിപ്പിച്ചു. IRDAI ഈയിടെ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുള്ളതാണ് മോട്ടോർ ഫ്ലോട്ടർ ഓഫർ. ഒന്നിലേറെ വാഹനങ്ങൾ ഉള്ളവരെ, കാറും ടൂവീലറുമടക്കം, ഒരേ കോംപ്രിഹെൻസീവ് കവറും ഒരേ പുതുക്കൽ തീയതിയുമുള്ള ഒറ്റ പോളിസിയുടെ കീഴിൽ കൊണ്ടുവരാൻ ഇതു സഹായിക്കും.അതായത്, ഒരാൾക്കു തന്റെ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങൾക്കുമായി ഒരൊറ്റ മോട്ടോർ ഇൻഷുറൻസ് പോളിസി മതി. ഒറ്റ പ്രീമിയത്തിൽ എല്ലാറ്റിന്റെയും ഇൻഷുറൻസ് പുതുക്കാനാകും. അതേസമയം, മോട്ടോർ ഫ്ലോട്ടർ പോളിസിയിൽ പ്രീമിയം കുറവുമായിരിക്കും. മൊത്തത്തിൽ, ഓരോ വാഹനത്തിനുമായി പ്രത്യേകം പ്രത്യേകം പോളിസികൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാകും.മോട്ടോർ ഫ്ളോട്ടർ പോളിസിയിൽനിന്ന് സ്വതന്ത്ര പോളിസികളിലേക്കു മാറുമ്പോൾ ഉപയോഗിക്കാനാകുംവിധം ഓരോ വാഹനത്തിന്റെയും നോ–ക്ലെയിമിന്റെ പൂർണ ബെനഫിറ്റുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. പോളിസികാലയളവിൽ ക്ലെയിമില്ലെങ്കിൽ പോളിസിഉടമയ്ക്ക് പുതുക്കൽ സമയത്ത് സ്ലാബനുസരിച്ച് 50% വരെ നോ ക്ലെയിം ബോണസ് കിട്ടും. പോളിസി കാലയളവിൽ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ നടത്താനും അവസരമുണ്ട്.ഇതിനു പുറമെ, ടെലിമാറ്റിക്സ് ആഡ്ഓൺ വഴി അടിസ്ഥാന മോട്ടോർ പ്രോഡക്ടിനെ അസറ്റ് കം യൂസേജ് അധിഷ്ഠിത പ്രോഡക്ട് ആക്കാനും സാധിക്കും. ഭാഗികമായി, വാഹനത്തിന്റെ ഉപയോഗമനുസരിച്ചാകും പ്രീമിയം. മോട്ടോർ ഓൺ ഡാമേജ് പ്രാബല്യത്തിലുള്ള കാലാവധി തന്നെയായിരിക്കും ആഡ് ഓണിന്റെയും പ്രാബല്യം.ടെലിമാറ്റിക്സിനു കീഴിൽ ഉപഭോക്താവിന് വിവിധ പ്ലാനുകൾ തിരിഞ്ഞെടുക്കാനാകും, ഉദാഹരണത്തിന്:∙ പേ–അസ്–യൂ–യൂസ് (PAYU) പ്ലാൻ: ഉപയോഗമനുസരിച്ചു തിരഞ്ഞെടുക്കാൻ വിവിധ കിലോമീറ്റർ പ്ലാനുകൾ ഉപഭോക്താവിനു ലഭിക്കും. വാഹനം ഓടുന്ന ദൂരം അഥവാ ഓടുമെന്ന് അനുമാനിക്കുന്ന ദൂരം അനുസരിച്ചുള്ള പ്രീമിയം മാത്രമായിരിക്കും ഈടാക്കുക. ആദ്യം വാങ്ങിയ കിലോമീറ്റർ പിന്നിട്ടുപോയാൽ, പോളിസി കാലത്ത് ടോപ്അപ് ചെയ്യാനും സാധിക്കും. നഷ്ടമുണ്ടാകുന്ന വേളയിൽ ഇങ്ങനെ വാങ്ങിയ കിലോമീറ്ററുകൾ ( ഗ്രേസ് കിലോമീറ്റർ സഹിതം) ഭാഗികമായോ പൂർണമായോ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലേ ഈ ആഡ് ഓണിന്റെ കവറേജ് ലഭിക്കൂ.∙ പേ–ഹൗ–യു–യൂസ് (PHYU): ഡ്രൈവിങ് ശീലത്തിനുള്ള സ്കോർ അനുസരിച്ച് പ്രീമിയം മാറും. മികച്ച ഡ്രൈവിങ് ശീലമുള്ള വ്യക്തിക്ക് അടിസ്ഥാന പ്രീമിയത്തിൽ ആകർഷക ഡിസ്കൗണ്ടുകൾ നേടാം. ഈ പോളിസി നല്ല ഡ്രൈവിങ് ശീലത്തിന് റിവാർഡ് നൽകുകയും മോശമായ ഡ്രൈവിങ്ങിന് ഇൻസന്റീവ് നിഷേധിച്ച് നല്ല ശീലത്തിനായി ആളുകളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.അവതരണ വേളയിൽ എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് മന്ത്രി പറഞ്ഞു: 'ഇൻഷുറൻസ് വ്യവസായത്തിൽ ഇന്നവേഷനുകൾ പ്രോൽസാഹപ്പിക്കാൻ റെഗുലേറ്റർ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഈയിടെ മോട്ടോർ വാഹന ഇൻഷുറൻസിൽ പ്രഖ്യാപിച്ച നടപടികൾ ഈ ദിശയിലെ വിപ്ലവകരമായ മറ്റൊരു ചുവടാണ്. ഒരു വ്യക്തിയുടെ പല വാഹനങ്ങൾക്കായുള്ള പ്രത്യേക പോളിസികൾ കൈകാര്യം ചെയ്യുന്നത് വലിയ തലവേദനയായിരുന്നു. ഞങ്ങളുടെ പുതിയ പദ്ധതിയിൽ, ഒരു വ്യക്തിയുടെ എല്ലാ വാഹനങ്ങൾക്കും കവറേജ് നൽകുന്ന ഒറ്റ പോളിസി ഉപയോഗിക്കാം.അതിനുപുറമെ, പേ–അസ്–യൂ–യൂസ്, പേ–ഹൗ–യു–യൂസ് പദ്ധതികളും സുതാര്യതയും സൗകര്യവും ഉറപ്പാക്കുന്നു. ഡ്രൈവിങ് ശീലവും ദൂരവും അനുസരിച്ച് കവറേജ് ലഭ്യമാകുന്നതിനെപ്പറ്റി ഉപഭോക്താവിന് കൃത്യമായ ഐഡിയ ലഭിക്കുകയും ചെയ്യും.
Read moreകൊച്ചി: 2008ല്‍ കോഴിക്കോട് ആസ്ഥാനമായി കാര്‍ഷികരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ്...
Read moreകൊച്ചി: 650-ലേറെ വരുന്ന സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വിബിഎ) തുടക്കമിടുന്ന പുതിയ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ...
Read moreലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡഡ് ഡൈനമിക് ഇക്വിറ്റി സ്കീമില്‍ ഓഗസ്റ്റ് 5 വരെ...
Read more(ഒരു ഓപണ്‍ എന്‍ഡഡ് ഡൈനാമിക് അസറ്റ് അലോക്കേഷന് ഫണ്ട്)മുംബൈ:ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ഓപണ്‍ എന്‍ഡഡ് അസറ്റ് അലോക്കേഷന് പദ്ധതിയായ...
Read moreന്യൂഡൽഹി : നാളെ മുതൽ നടപ്പാക്കുന്ന ജി.എസ്.ടി നികുതി പരിഷ്കരണം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ബാധകമല്ലെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി...
Read moreകൊച്ചി: 2014-ല്‍ ആരംഭിച്ച സംരഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വിബിഎ) ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമിന് തുടക്കമിടുന്നു. വിബി...
Read moreManaging Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:
Paul Karukappillil : (845) 553-5671 | Francis E Thadathil
: (973) 518-3447