വെര്‍ജീനിയ: 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 600 ഫാമിലി ഡോളര്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നതായി  ഡോളര്‍ സ്റ്റോര്‍ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു.

നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാല്‍ മറ്റൊരു 370 ഫാമിലി ഡോളറും 30 ഡോളര്‍ ട്രീ ലൊക്കേഷനുകളും അടച്ചുപൂട്ടുന്നതോടെ  മൊത്തം അടച്ചുപൂട്ടുന്ന സ്റ്റോറുകള്‍  1,000 ആകുമെന്നു സിഇഒ റിച്ചാര്‍ഡ് ഡ്രെയിലിംഗ് പറഞ്ഞു.

സ്റ്റോര്‍ അടച്ചുപൂട്ടുന്നതുമൂലം  കമ്പനിക്ക് വാര്‍ഷിക വില്‍പ്പനയില്‍ 730 മില്യണ്‍ ഡോളര്‍ നഷ്ടമാകുമെന്നും എന്നാല്‍ ചെലവ് ലാഭിക്കുന്നതിലൂടെ വരുമാനം 0.30 ഇപിഎസ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം മുമ്പുള്ള 452 മില്യണ്‍ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ $1.7 ബില്യണ്‍ അറ്റ നഷ്ടം രേഖപ്പെടുത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിക്ക് 998 മില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു, 2022 ലെ ലാഭം 1.6 ബില്യണ്‍ ഡോളറായിരുന്നു.

പോര്‍ട്ട്ഫോളിയോ റിവ്യൂവിനുള്ള $594.4 മില്ല്യണ്‍ ചാര്‍ജ്, $1.07 ബില്യണ്‍ ഗുഡ്വില്‍ ഇംപയര്‍മെന്റ് ചാര്‍ജ്, $950 മില്യണ്‍ ട്രേഡ് നെയിം ഇംപയര്‍മെന്റ് ചാര്‍ജ് എന്നിവയാണ് അതിന്റെ നഷ്ടത്തിന്റെ പ്രധാന കാരണം. ഒരേ സ്റ്റോര്‍ വില്‍പ്പന ഡോളര്‍ ട്രീയിലെ എസ്റ്റിമേറ്റുകളെ മറികടന്നു, എന്നാല്‍ ഫാമിലി ഡോളറിന് സ്ട്രീറ്റ് പ്രതീക്ഷിച്ചതിലും 1.20% കുറഞ്ഞു.

നാലാം പാദത്തിലെ കണക്കനുസരിച്ച്, ഡോളര്‍ ട്രീയ്ക്ക് 16,774 മൊത്തം സ്റ്റോറുകളും  8,415 ഡോളര്‍ ട്രീയും 8,359 ഫാമിലി ഡോളര്‍ ലൊക്കേഷനുകളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here