യുഎസും ഇന്ത്യയും തമ്മിൽ അടുത്തിടെ നടന്ന വ്യാപാര ചർച്ചകൾ പുതിയൊരു വ്യാപാര കരാറിനു വഴി തെളിക്കുമ്പോൾ ഇന്ത്യൻ വംശജർക്കു കൂടുതൽ എളുപ്പത്തിൽ ലഭിക്കാവുന്ന ഇ-1 (Treaty Trader, E-1), ഇ-2 (Treaty Investor, E-2) തൊഴിൽ വിസകൾക്കും അപേക്ഷിക്കാൻ സൗകര്യം ലഭിക്കും. യുഎസുമായി വ്യാപാര കരാർ ഉള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ സൗകര്യം ലഭ്യമാവുന്നത്.

എച്-1ബി വർക്ക് വിസ ലഭിക്കാനുളള ക്ലേശങ്ങൾ ഈ വിസകളുടെ കാര്യത്തിൽ ഇല്ല.

യുഎസുമായി ഗണ്യമായ വ്യാപാരമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇ-1 വിസ. ഇ-2 വിസ കിട്ടുന്നത് നിക്ഷേപകർക്കാണ്. സംരംഭകർ, സ്റ്റാർട്ടപ് സ്ഥാപകർ, യുഎസിൽ ബിസിനസ് വാങ്ങാൻ ശ്രമിക്കുന്നവർ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

ഇ-2 വിസ കുടിയേറ്റം ഇല്ലാതെ വിദേശ പൗരന്മാർക്ക് യുഎസിൽ താമസിച്ചു ജോലി ചെയ്യാൻ അനുമതി നൽകുന്നു. തുടക്കത്തിൽ രണ്ടു മുതൽ അഞ്ചു വര്ഷം വരെ. ബിസിനസ് നിലനിൽക്കുമെങ്കിൽ, ഏതു രാജ്യക്കാരൻ ആണെന്നതിനെ അടിസ്ഥാനമാക്കി അത് പുതുക്കിക്കൊണ്ടിരിക്കാൻ സൗകര്യമുണ്ട്.

ഇ-2 വിസ ലഭിക്കാൻ ചില നിബന്ധനകൾ ഉണ്ട്. ഒന്നാമത്, യുഎസുമായി അപേക്ഷകന്റെ രാജ്യത്തിനു നിക്ഷേപ കരാർ ഉണ്ടായിരിക്കണം. അപേക്ഷകന് രാജ്യത്തു 50% എങ്കിലും നിക്ഷേപം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് നിക്ഷേപകർ എന്നതിനു പുറമെ എക്സിക്യൂട്ടീവ്, സൂപ്പർവൈസർ, വിദഗ്ദ്ധ തൊഴിലാളി എന്നീ നിലകളിലും ജോലി ചെയ്യാം.


നിക്ഷേപകർക്കു സ്ഥാപനത്തിലേക്കു ഈ തരത്തിലുള്ള ജോലിക്കാരെ കൊണ്ടുവരാനും കഴിയും.

ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെയും 21 വയസിനു താഴെയുള്ള കുട്ടികളെയും ഇ വിസകളിൽ കൊണ്ടുവരാം. അവർക്കു ജോലി എടുക്കുകയോ സ്കൂളിൽ പോവുകയോ ചെയ്യാൻ അനുമതിയുണ്ട്.

മില്യൺ കണക്കിനു ഡോളർ നിക്ഷേപങ്ങൾ യുഎസിലേക്ക് കൊണ്ടുവരുന്നവരെയും പുത്തൻ ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നവരെയും ആകർഷിക്കുന്നതാണ് ഈ വിസകൾ. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിയും എന്ന പരിഗണനയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here