ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിങ് സോഹി (27)ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മറൈന്‍ ഡ്രൈവിലെ 15400-ബ്ലോക്കിലാണ് സംഭവം.

ബീച്ചിന് സമീപം ഇരിക്കുന്നതിനിടെയാണ് സോഹിക്ക് കുത്തേറ്റത്. അഞ്ചടി പതിനൊന്ന് ഇഞ്ച് ഉയരവും തൊപ്പിയും ചാരനിറത്തിലുള്ള ഹൂഡിയും ധരിച്ച കറുത്ത വര്‍ഗ്ഗക്കാരനാണ് പ്രതിയെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നും പ്രതി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. 2019-ല്‍ കാനഡയിലേക്ക് താമസം മാറിയ സോഹി പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലപ്പെട്ട കുല്‍വീന്ദര്‍ സിങ് സോഹിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ഗോഫണ്ട് ആരംഭിച്ചിട്ടുണ്ട്.
രമിാെശഹലറലിമേഹ

കുല്‍വീന്ദര്‍ സിങ് സോഹിയുടെ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ്, ഞായറാഴ്ച രാത്രി മറ്റൊരു സിഖ് വംശജനും ഇതേ സ്ഥലത്ത് സമാനമായി രീതിയില്‍ കുത്തേറ്റിരുന്നു. ഭാര്യയോടൊപ്പം ബീച്ചിന് സമീപം ഇരിക്കുകയായിരുന്ന 28 വയസ്സുള്ള ജതീന്ദര്‍ സിങിനാണ് കുത്തേറ്റത്. ബെഞ്ചില്‍ ഇരുന്നിരുന്ന ജതീന്ദര്‍ സിങിന്റെ കഴുത്തിന് പിന്നില്‍ തൊപ്പിയും ഹൂഡിയും ധരിച്ച ഒരാള്‍ കുത്തിയതായി പൊലീസ് പറയുന്നു. സറേയിലെ ഒരു മില്ലില്‍ ജോലി ചെയ്തിരുന്ന ജതീന്ദര്‍ ഭാര്യ ഭാര്യ മന്‍പ്രീത് കൗറിനൊപ്പം രണ്ടു മാസം മുമ്പ് മാത്രമാണ് കാനഡയിലെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here