ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നിന്നുള്ള പ്രമുഖ പ്രവാസി സംഘടനയായ NAMAM ‘നാമം’ (North American Malayalee and Aossciated Members) ‘സ്പ്രിംഗ് കള്‍ച്ചറല്‍ ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു. നൃത്തവും സംഗീതവും സമന്വയിപ്പിച്ച് വിവിധ കലാപ്രകടനങ്ങളുമായി

നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സ് (നാമം) അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രമുഖ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. ഇന്ത്യന്‍-അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പുരോഗതിയും ക്ഷേമവും തന്നെയാണ് നാമം എപ്പോഴും ലക്ഷ്യം വെയ്ക്കുന്നത്.

മലയാളക്കരയില്‍ നിന്ന് ദീര്‍ഘകാലമായി അകന്നിരിക്കുകയും ജന്മനാടിന്റെ സാംസ്‌കാരിക ആഘോഷങ്ങള്‍ അന്യമാവുകയും ചെയ്ത പ്രവാസികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ വിരുന്നൊരുക്കുവാനും സമ്പന്നമായ കേരള പൈതൃകത്തെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുവാനുമാണ് നാമം ‘സ്പ്രിംഗ് കള്‍ച്ചറല്‍ ഫെസ്റ്റ്’ സംഘടിപ്പിക്കുന്നത്. 

മെയ് അഞ്ച് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ന്യൂജേഴ്സിയിലെ മോര്‍ഗന്‍വില്ലിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലാണ് ‘സ്പ്രിംഗ് കള്‍ച്ചറല്‍ ഫെസ്റ്റ്’ ഒരുക്കുന്നത്. പ്രവാസി മലയാളികള്‍ ഒത്തു ചേരുന്ന സാംസ്‌കാരിക ആഘോഷവേളയില്‍ വിവിധ പെര്‍ഫോമിംഗ് ആര്‍ട്‌സ് സ്‌കൂളുകളില്‍ നിന്നുള്ള കഴിവുറ്റ കലാകാരന്മാര്‍ തങ്ങളുടെ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കും.


ആഘോഷപൂര്‍വ്വമൊരുക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്, നാമം പ്രസിഡന്റ് ഡോ. ആശ മേനോന്‍, വൈസ് പ്രസിഡന്റ് പ്രദീപ് മേനോന്‍, സെക്രട്ടറി സുജ നായര്‍,  കള്‍ച്ചറല്‍ ചെയര്‍ രേഖാ നായര്‍, കോ ചെയര്‍ വിദ്യാ സുധി, ട്രഷറര്‍ മന്നത്ത്, സിറിയക് എബ്രഹാം, ഡോ. ഗീതേഷ് തമ്പി, അബി ശിരോദ്കര്‍, ഡോ. കാര്‍ത്തിക് ശ്രീധര്‍, ബിന്ദു സത്യ, പ്രീയ സുബ്രമണ്യന്‍, ഷീല ജോസഫ്, sunil  നമ്പ്യാര്‍, Sajith Gopinath എന്നിവരടങ്ങിയ ടീമാണ് പ്രോഗ്രാമിന് നേതൃത്വം.


For details visit www.namam.org.

LEAVE A REPLY

Please enter your comment!
Please enter your name here