അമ്മയ്ക്ക് പകരം വയ്ക്കാനായി ഈ ലോകത്ത് മറ്റാരുമില്ല എന്ന് പറയുന്നത് ശരിയാണ്. അമ്മയുടെ സ്നേഹത്തോളം വലുതായി മറ്റാർക്കും സ്നേഹിക്കാനും കഴിയില്ല. അമ്മമാരെ ഓർക്കാനും സ്നേഹിക്കാനും പ്രത്യേക ഒരു ദിവസത്തിൻ്റെ ആവശ്യമില്ലെങ്കിലും എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനം ആഘോഷിക്കുന്നത്, ഈ വർഷം മെയ് 12നാണ് ആ ദിനം. എത്ര വഴക്കിട്ടാലും കുറുമ്പ് കാട്ടിയാലും അത് എല്ലാ നമ്മളോട് ക്ഷമിക്കാൻ അമ്മയ്ക്ക് മാത്രമേ കഴിയൂ. എത്ര വലിയ തെറ്റും പൊറുക്കാൻ അമ്മയ്ക്ക് കഴിയും കാരണം ആ സ്നേഹം അത്ര ദൃഢമാണ്. മറ്റൊരു ബന്ധത്തിനും ഇത്രയും ആഴത്തിൽ നമ്മളെ സ്പർശിക്കാൻ കഴിയില്ല.

എല്ലാ അമ്മമാർക്കും കേരള ടൈംസിന്റെ മാതൃദിനാശംസകൾ

അമ്മയായ ആൻ റീസ് ജാർവിസിനെ ആദരിക്കുന്നതിനായി 1908 ൽ അന്ന ജാർവിസ് എന്ന സ്ത്രീയാണ് മാതൃദിനം ആദ്യമായി ആഘോഷിച്ചത്. ഇതോടെയാണ് ലോകത്തദ്യമായി യുഎസിൽ മാതൃദിനം ആഘോഷിച്ചത്. പിന്നീടാണ് ലോകം മുഴുവൻ മാതൃ ദിനമാഘോഷിക്കാൻ തുടങ്ങിയത്.
തിരക്കിട്ട ജീവിതത്തിനിടയിൽ അമ്മയെ ഓർക്കാൻ പോലും പലർക്കും കഴിയാറില്ല. അമ്മയുടെ ഫോൺ എടുക്കാനോ അമ്മയോട് സംസാരിക്കാനോ നേരമില്ലാതെ ഓടി പായുന്ന മക്കൾ ഒരു കാര്യം ഓർക്കണം അമ്മയുടെ വേദനയുടെയും വിയർപ്പിൻ്റെയും അധ്വാനത്തിൻ്റെയും ഫലമാണ് നമ്മൾ ഓരോരുത്തരുമെന്ന്. ഈ മാതൃദിനത്തിൽ അമ്മയോടുള്ള സ്നേഹം ആശംസകളിലൂടെ അറിയിക്കാം. അമ്മയ്ക്കായി സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ നേരാം.