വാഷിങ്ങ്ടണ്‍ ഡി സി: വിശ്വസിക്കാന്‍ കൊള്ളാവുന്ന വ്യക്തിയും ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകനും ഫൊക്കാനാ പ്രസിഡന്റാകാന്‍ സര്‍വഥാ അര്‍ഹനുമായ മുതിര്‍ന്ന നേതാവാണ് തമ്പി ചാക്കോ എന്ന് ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ സണ്ണി വൈക്ലിഫ്. ഫൊക്കാനയില്‍ “പിന്‍വാതില്‍ പൊളിട്രിക്‌സ്” വളരാന്‍ അനുവദിക്കരുതെങ്കില്‍ തമ്പി ചാക്കോ അടുത്ത ഫൊക്കാനാ പ്രസിഡന്റാകേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ നിന്ന് ഫൊക്കാനയ്ക്കു ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് സംഭാവനകള്‍ക്ക് അക്കൗണ്ടിങ്ങ് ഉണ്ടാകുന്ന സംവിധാനം പുന:സ്ഥാപിക്കാന്‍ നേതൃതല നവീകരണം അനുപേക്ഷണീയമാണ്. അതിനുള്ള തുടക്കം കുറിക്കാന്‍ തമ്പി ചാക്കോ ഫൊക്കാനാ പ്രസിഡന്റാകണം. 2020ല്‍ ഫൊക്കാനാ സാരഥ്യം വാഷിങ്ങ്ടണ്‍ ഡിസിയ്ക്ക് അര്‍ഹതപ്പെട്ടതാണ്. കഴിഞ്ഞ മൂന്നു തവണ “സ്‌കിപ്പ്” ചെയ്തു പോയ അവസരമാണിത്. ഫ്‌ളോറിഡാ കണ്‍വെന്‍ഷന്‍ കഴിഞ്ഞിട്ട് വഷങ്ങള്‍ കുറച്ചായല്ലോ. തമ്പി ചാക്കോ ഫൊക്കാനാ പ്രസിഡന്റാകേണ്ട സമയം ഇനിയും വച്ചു താമസ്സിപ്പിക്കുന്നത് ശരികേടാണ്. അദ്ദേഹത്തിന്നൊപ്പം പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാവനാസമ്പന്നരായ സംഘാടകരും ഉണ്ടെന്ന യാഥാര്‍ഥ്യം കാണാതെ പോകരുത്. 

LEAVE A REPLY

Please enter your comment!
Please enter your name here