ഫിലാഡല്‍ഫിയ:ഭാരതത്തിനു വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മത്തിരുനാള്‍ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു.

ജൂണ്‍ 24 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമാവും. അന്നേദിവസം റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഫാ. സജി മുക്കൂട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ ഉണ്ടാവും.  ജൂണ്‍ 24 മുതല്‍ 30 വരെ എല്ലാദിവസങ്ങളിലും കുടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.

ജുലൈ 1 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്,  ആഘോഷമായ ദിവ്യബലി. എത്യോപ്യയിലെ നെകെംതെ രൂപതാ ബിഷപ്പ് മാര്‍ വര്‍ഗീസ് തോട്ടംകര മുഖ്യകാര്‍മ്മികന്‍. റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍.

ഏഴുമണിമുതല്‍ ഗാനമേള, മിമിക്രി. ന്യൂയോര്‍ക്ക് ന്യൂമ്യൂസിക് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന സംഗീത സയാഹ്നം. സുജിത് മൂലയില്‍, ജോഷി, ശാലിനി എന്നീ അനുഗൃഹീത ഗായകര്‍ പ്രേക്ഷകരെ സംഗീതലഹരിയില്‍ ആറാടിക്കും. തുടര്‍ന്ന് അക്കാട്ടുമുണ്ടക്കല്‍ റോയി-റോജ് സഹോദരങ്ങള്‍ കാഴ്ച്ചവക്കുന്ന ഹാസ്യകലാപ്രകടനം.

ജുലൈ 2 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി,  റവ. ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. തിരുനാള്‍ സന്ദേശം നല്‍കുന്നത് തിരുവല്ല ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് തിരുമേനി. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും  തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

7 മണിമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ഭൂമി, പുതിയ മനുഷ്യന്‍ എന്ന സാമൂഹിക നാടകം. മനോജ് ലാമണ്ണില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ ഇടവകയിലെ തന്നെ കലാകാരന്മാര്‍ വേഷമിടുന്നു. സ്നേഹവിരുന്നോടുകൂടി ശനിയാഴ്ച്ചയിലെ പരിപാടികള്‍ക്കു സമാപനമാവും.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 3 ഞായറാഴ്ച്ച 10 മണിക്ക് റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. ജോസഫ് ആദോപ്പിള്ളില്‍, റവ. ഫാ. തോമസ് മലയില്‍, റവ. ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍  ആഘോഷമായ ദുക്റാന തിരുനാള്‍കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്. ലദീഞ്ഞിനുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.
മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 4 തിങ്കളാഴ്ച്ച വൈകുന്നേരം 6:30 നു ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.

ബേബി അഗസ്റ്റിന്‍ കല്ലറക്കല്‍, സെബാസ്റ്റ്യന്‍ മാത്യു, ബിജോയ് ജോണ്‍ പാറക്കടവില്‍, ഷാജി മിറ്റത്താനി, ജോര്‍ജ് വി. ജോര്‍ജ്, സിബിച്ചന്‍ മുക്കാടന്‍, ജയിംസ് കുരുവിള, സ്കറിയാ ചാക്കോ, ജോബി ജോര്‍ജ് കൊച്ചുമുട്ടം, സോബിന്‍ ജോസ് കളത്തില്‍, ജോജോ കോട്ടൂര്‍, സോണി തോമസ്, ജോസഫ് ചെറിയാന്‍, സുനില്‍ തോമസ്, ജോസഫ് പാമ്പൂട്ടിത്തറ, തോംസണ്‍ തകടിപറമ്പില്‍, ജോസഫ് വര്‍ഗീസ്, തോമസ് ചാക്കോ, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് കന്നാടന്‍ എന്നിവരാണു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്‍റെ വിജയത്തിനായി പരിശ്രമിക്കുന്നു.

ജോസ് മാളേയ്ക്കല്‍

FR. Johnykutty George Puleessery 3Mar Varghese Thottamkara

LEAVE A REPLY

Please enter your comment!
Please enter your name here