ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (യൂണിഫൈഡ്) അമേരിക്ക റീജിയന്‍ ബയനിയല്‍ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് സി.പി.എ, കോ-കണ്‍വീനര്‍മാരായ ഷോളി കുമ്പിളുവേലി, തങ്കമണി അരവിന്ദന്‍, ടീം കോര്‍ഡിനേറ്റര്‍ പി.സി. മാത്യു എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

രാവിലെ 11 മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രതിനിധികള്‍ക്കായി ഫിലാഡല്‍ഫിയയിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലൊന്നായ ഫോര്‍ പോയിന്റ് ബൈ ഷെറാട്ടണ്‍ ഒരുക്കിയിട്ടുള്ളതായി ജോര്‍ജ് പനയ്ക്കല്‍ അറിയിച്ചു. അതിഥികള്‍ തമ്മിലുള്ള പരിചയം പുതുക്കലിനുശേഷം ഉച്ചഭക്ഷണവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30-ഓടെ ബയനിയല്‍ കോണ്‍ഫറന്‍സ് ആരംഭിക്കും. പ്രസിഡന്റ് ജോണ്‍ ഷെറിയുടെ അധ്യക്ഷതയില്‍ കൂടുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ സഖറിയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കു ജോര്‍ജ് പനയ്ക്കല്‍, സാബു ജോസഫ്, പി.സി മാത്യു, ഫിലിപ്പ് മാരേട്ട് എന്നിവര്‍ നേതൃത്വം നല്‍കും.

വിവിധ പ്രോവിന്‍സുകളില്‍ നിന്നും എത്തുന്ന ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് റീജണല്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട് കണക്ക് അവതരിപ്പിക്കും. അതിനുശേഷം ഇലക്ഷന്‍ കമ്മീഷണര്‍ 2016- 18 വര്‍ഷത്തേക്കുള്ള റീജണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാവില്ലെന്നു ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ് (സോമന്‍) അറിയിച്ചു.

തുടര്‍ന്ന് 3 മണിയോടെ സെമിനാറുകള്‍ ആരംഭിക്കുമെന്നു കോര്‍ഡിനേറ്റര്‍മാരായ മേരി ജോസഫ്, തങ്കമണി അരവിന്ദന്‍ എന്നിവര്‍ അറിയിച്ചു. സെമിനാറുകള്‍ക്കു മുമ്പായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫൗണ്ടര്‍മാരിലൊരാളും അമേരിക്ക റീജിയന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന അന്തരിച്ച ശ്രീധര്‍ കാവിലിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ പ്രണാമം അര്‍പ്പിക്കും. തുടര്‍ന്ന് അനുശോചന യോഗം ചേരും. ഡോ. കാവിന്റെ വിയോഗം ഡബ്ല്യു.എം.സിയ്ക്ക് മാത്രമല്ല, അമേരിക്കന്‍ മലയാളികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും തീരാനഷ്ടമാണെന്നു ബയനിയല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി വിലയിരുത്തി.

അതിനുശേഷം ഫോറിന്‍ ടാക്‌സ് കോബ്‌ളയന്‍സ് ആക്ട് സംബന്ധിച്ചുള്ള ക്ലാസുകള്‍ സി.പി.എക്കാരായ സാബു ജോസഫ്, ജോര്‍ജ് മാത്യു എന്നിവര്‍ സംയുക്തമായി എടുക്കും. 4.25-നു യുവാക്കള്‍ക്കുവേണ്ടി ഇന്ത്യന്‍ ഒറിജിന്‍ ആയതിനാലുള്ള ഗുണങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ജോജി മുട്ടയ്ക്കലിന്റെ നേതൃത്വത്തില്‍ സംവാദം നടത്തും. യുവാക്കളായ ഡബ്ല്യു.എം.സി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. 5.20-ഓടെ പുതിയ കേരളാ ഗവണ്‍മെന്റിനെപ്പറ്റി പ്രവാസികളുടെ പ്രതീക്ഷകളെപ്പറ്റി ചര്‍ച്ചകള്‍ നടത്തും. ചര്‍ച്ചയ്ക്ക് ഷോളി കുമ്പിളുവേലി നേതൃത്വം നല്‍കും. സാമൂഹിക-സാംസ്കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ലഘുഭക്ഷണത്തിനും ഇടവേളയ്ക്കും ശേഷം വൈകുന്നേരം 6.30-ന് പ്രധാന പരിപാടികള്‍ക്ക് തുടക്കംകുറിക്കും.

ഇന്ത്യന്‍, അമേരിക്കന്‍ ദേശീയഗാനത്തോടെ ആരംഭിക്കുന്ന പബ്ലിക് മീറ്റിംഗില്‍ ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് സി.പി.എ സ്വാഗതം ആശംസിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഐസക്ക് പട്ടാണിപ്പറമ്പില്‍ പരിപാടികള്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. വിശിഷ്ടാതിഥിയായി എത്തുന്ന റവ.ഫാ. ജോണിക്കുട്ടി (സീറോ മലബാര്‍ ചര്‍ച്ച്, ഫിലാഡല്‍ഫിയ) ആശീര്‍വാദം അര്‍പ്പിക്കും. അതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട റീജിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഉണ്ടാവും. പരിപാടികള്‍ക്ക് റീജിയന്‍ ഔട്ട്‌ഗോയിംഗ് പ്രസിഡന്റ് ജോണ്‍ ഷെറി, സെക്രട്ടറി കുര്യന്‍ സക്കറിയ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കല്‍, ഫിലിപ്പ് മാരേട്ട്, ഷോളി കുമ്പിളുവേലി, തങ്കമണി അരവിന്ദന്‍, രുഗ്മിണി പദ്മകുമാര്‍, മേരി ജോസഫ്, ആലീസ് ആറ്റുപുറം, രാജു പടയാട്ടില്‍, സജി സെബാസ്റ്റ്യന്‍, പുന്നൂസ് തോമസ്, എസ്.കെ. ചെറിയാന്‍, ചാക്കോ കോയിക്കലേത്ത്, പിന്റോ ചാക്കോ, ഡോ. ജോര്‍ജ് ജേക്കബ്, ജോസ് പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം കൊടുക്കും. ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനരേഖ അവതരിപ്പിക്കും.

ഡബ്ല്യു.എം.സി അംഗങ്ങളുടേയും ഭാരവാഹികളുടേയും സര്‍വ്വാത്മനായുള്ള സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് സി.പി.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here