കേരളാ  സംസ്കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016  കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. ജോൺ പി ജോൺ, പ്രസിഡന്റ്‌, വിനോദ്‌ കെയാർകെ സെക്രട്ടറി, ജോയി ഇട്ടൻ  ട്രഷറര്‍, പോള്‍ കറുകപ്പിള്ളി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ആയി പ്രശസ്ത സേവനം കാഴ്ചവയ്ക്കുന്നു. 

ഭാഷാസ്‌നേഹം മാത്രമല്ല ഫൊക്കാനയുടെ യശസ്സ്, ജീവകാരുണ്യ പ്രവര്‍ത്തനത്തമാണ് ഫൊക്കാനയുടെ അറിയപ്പെടുന്നതു മറ്റൊരു പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്.  പക്ഷേ നാഷണൽ  സ്‌പെല്ലിംഗ് ബീ മത്സരത്തിൽ നമ്മുടെ കുട്ടികൾക്  ഉണ്ടാവുന്ന  മുന്നേറ്റം  കാണുമ്പോൾ  നാം പോലും അറിയാത് സന്തോഷിച്ചു പോകുന്നു . കഴിഞ്ഞ  കുറെ വർഷങ്ങളായി അമേരിക്കയിലെ  നാഷണൽ  സ്‌പെല്ലിംഗ് ബീ മത്സരത്തിൽ നമ്മുടെ കുട്ടികൾക്  കിട്ടുന്ന വിജയം, അവരെ പ്രോൽസഹിപ്പിക്കാൻ നമ്മുക്ക് പ്രേരണ നൽകുന്നു.

കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനായുടെ ദേശീയ കൺവൻഷനിൽ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരo 2016 ജൂലൈ 2  തിയതി ശനിയാഴിച്ച ഒൻപതു മണി മുതൽ  നടത്തുമെന്നു കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കോ-ഓര്‍ഡിനേറ്റര്‍ഡോ, മാത്യു വർഗീസ്, കണ്‍വീനര്‍ ഗണേഷ് നായർ എന്നിവർ അറിയിച്ചു. 

മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here