ന്യൂയോർക്ക്: ഇനി അമേരിക്കൻമലയാളികൾക്കു ഉത്സവത്തിന്റെ ദിവസങ്ങൾ. 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കൺവൻഷൻ കലയുടെ തുടി താളം കൊണ്ടും ,താര സംഗമം കൊണ്ടും ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ്. ദിലിപ്, വേണുഗോപാൽ തുടങ്ങി സിനിമ ലോകത്തെ പ്രമുഖർ എത്തി തുടങ്ങി. ടൊറന്റോയ്ക്ക് സമീപം മാർക്കം
ഹിൽട്ടണ്‍ സ്വീറ്റ്സിൽ ജൂലൈഒന്നു മുതൽ നാലു ദിവസങ്ങളിലാണ് കലയുടെ കേളീരവം അമേരിക്കൻ മലയാളികൾക്ക് മുന്നിൽ ഉയരുക. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ആദ്യമായി ഫൊക്കാന കണ്‍വന്‍ഷനു അഭൂതപൂര്‍വ്വമായ ജനത്തിരക്ക്. ബാങ്ക്വറ്റ് ക്ലോസ് ചെയ്തു. മൂന്നു ഹോട്ടലുകളില്‍ റൂം ബൂക്ക് ചെയ്യേണ്ടിവന്നു. അവസാനനിമിഷം പല രെജിസ്ട്രേഷനും റൂമിറെ അപര്യാപത കൊണ്ടു എടുക്കാൻ എടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.

എല്ലാം പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭംഗിയായി പോകുന്നു. വലിയ ജനപിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നുഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണും, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കൺവൻഷൻ ചെയർപേഴ്സൺ ടോമി കോക്കാട്ട് തുടങ്ങിയവർ അറിയിച്ചു. സമ്മേളനത്തിനു മണിക്കൂറുകള്‍ അവശേഷിക്കെ അവസാനത്തെ മിനിക്ക് പണിയിലാണ് എല്ലാവരും .
വിനോദസഞ്ചാരികളുടെ പറുദീസാ ആയ കാനഡായില്‍ ഫൊക്കാനയുടെ 17 മത് കണ്‍വന്‍ഷന്‍ നടക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ അതിവേഗത്തില്‍ ഓടുന്നു. അതും കാനഡായുടെ ഹൃദയഭാഗത്ത് ടൊറന്റോ നഗരത്തിൽ . ഇവിടെ സ്ഥിതിചെയ്യുന്ന മാർക്കം ഹിൽട്ടണ്‍ സ്വീറ്റ്സിൽ ഒരു മലയാളിമാമാങ്കം കൂടി ആകുമ്പോള്‍ ഒരു മലയാളിക്കും ഇരിപ്പുറയ്ക്കുകയില്ല എന്നതാണ് സത്യം. നയാഗ്ര വെള്ള ചാട്ടം മുതൽ കണ്ണിനു ആനന്ദം സമ്മാനിക്കുന്ന രമണീയമായ നിരവധി കാഴ്ചകളാല് സമ്പൽ സമൃദ്ധമാണ് ഈ പ്രദേശം. ഇതോടൊപ്പം മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനാ എന്ന മഹാസംഘടനയുടെ സംഗമവും ഒന്നിച്ചാകുമ്പോള്‍ ആര്‍ക്കും അതില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല.

പൂര്‍വ്വകാല സുഹൃത്ത് സംഗമം, യുവമിഥുനങ്ങളുടെ കൂടിക്കാഴ്ചകള്‍, കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക, മിസ് ഫൊക്കാനാ തെരഞ്ഞെടുപ്പുകള്‍, സ്റ്റാർ സിംഗർ മത്സരം,സ്പെല്ലിങ് ബി ,ഫിംക ചലച്ചിത്ര അവാർഡ് ,ചിരിയരങ്ങ്, കലാ-സാമൂഹിക സാംസ്‌ക്കാരിക വേദികള്‍, നേതൃത്വമീറ്റിംങ്ങുകള്‍, പ്രൊഫഷണല്‍ മീറ്റിംങ്ങുകള്‍, നാടകം, ഗാനമേള, മണ്മറഞ്ഞ ഗായകർക്കും, സംഗീതസംവിധായകർക്കും ആദരാഞ്ജലി അർപ്പിക്കുന്ന സംഗീത പരിപാടി,തുടങ്ങി ഒട്ടനവധി നൂതന ആശയങ്ങളോടുകൂടി തയ്യാറാക്കുന്ന 2016 ഫൊക്കാനാ കണ്‍വന്‍ഷന്‍ എന്തുകൊണ്ടും ഫൊക്കാനായുടെ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപിയാല്‍ എഴുതിച്ചേര്‍ക്കുവാന്‍ പാകത്തിലുള്ള ഒരു മഹാസംഭവമായിരിക്കും. 2016 ലെ അവധിക്കാലം നമുക്ക് കുടുബങ്ങൾക്കൊപ്പം കാനഡായിൽ ആഘോഷിക്കാം .

ഈ നാലു ദിനങ്ങൾ മലയാളിക്ക് സുഹൃത് സംഗമത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ആയിരുന്നു എന്നു ഓരോ മലയാളിക്കും അനുഭവപ്പെടും. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം അനുഭവിക്കുന്ന, നന്‍മയുടെ പൂക്കള്‍ വിരിയുന്ന സമയമായി ഈ ദിനങ്ങള്‍ രൂപാന്തരപ്പെടും എന്നതിൽ തർക്കമില്ല .
മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പിന് സമർപ്പിക്കുന്ന കൺവൻഷൻ നഗർ തന്നെ മലയാണ്മയുടെ പ്രതീകമായിരിക്കും. കേരളാംബയുടെ തനതുരൂപഭംഗിയും, കാലാവസ്ഥയും, വൃക്ഷലതാദികളും, സാംസ്‌കാരികനായകന്‍മാരും, സാമുദായിക രാഷ്ട്രീയ നേതാക്കളും, കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒ എൻ വി നഗർ (മാര്ക്കം ഹില്ട്ടണ് സ്വീറ്റ്സില്)തിളക്കമാര്‍ന്ന ശോഭയും വര്‍ണ്ണനാതീതമാണ്. നിരവധി ആളുകള്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന ആധുനീകസജ്ജീകരണങ്ങളോടുകൂടിയ മുറികള്‍, അതിവിശാലമായ സമ്മേളനഹാളുകള്‍, അത്യന്താധുനീകം എന്നുവിശേഷിപ്പിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, ഇതില്‍ എവിടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ എല്ലാറ്റിനും ഉപരിയായി പരിചയസമ്പന്നരും, സേവനതല്‍പരരും, വിനയാന്വിതരുമായ പ്രവര്‍ത്തകര്‍, സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ശക്തമായ സുരക്ഷാവിഭാഗങ്ങള്‍, ഇവരുടെ സേവനങ്ങള്‍ ഏതവസരത്തിലും ലഭ്യമായിരിക്കും.

സര്‍വ്വ ഐശ്വര്യങ്ങളുടേയും പ്രതീകമായ നിലവിളക്കില്‍നിന്നും തിരികള്‍ തെളിയുന്നതിനോടുകൂടി കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്‌ഘാടനംനടക്കും. മുഖ്യ അതിഥികളുടെ സ്വീകരണം. വാദ്യഘോഷങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടീ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര അടിവെച്ചടിവെച്ച് മുന്നേറുമ്പോള്‍ മലയാളിയുടെ ഗൃഹാതുരത്വം വിളിച്ചറിയിക്കുന്ന പ്രകടനമായി ഇത് രൂപാന്താരപ്പെടും. കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക – രാഷ്‌ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. തുടർന്നു വര്‍ണ്ണശബളമായ പരിപാടികളുടെ ആരംഭം കുറിക്കുകയുായി. തുടര്‍ന്ന് ആതിഥേയരായ ടൊറന്റോ യിലെയും സമീപ സ്ഥലങ്ങളിലെയും മലയാളി സംഘടനകള്‍ ഒന്നിനൊന്നു മെച്ചമായ രീതിയില്‍ അവരുടെ പരിപാടികള്‍ അവതരിപ്പിക്കുന്നു. ഫൊക്കാനയുടെ തുടക്കം മുതല്‍ ഇന്നോളം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് തങ്ങളുടെ മികവും, സാന്നിദ്ധ്യവും തെളിയിച്ചിട്ടുള്ളവരാണ് ആതിഥേയര്‍ എന്നുള്ളതിനാല്‍ ഏറ്റവും മികവും നിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ ഇത്തവണയും പ്രതീക്ഷിക്കാം.

ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിതകളുടെ സമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. ആദ്യമായിട്ടാണ് ഒരു സമുഖ തിരുവാതിര ഫൊക്കാനാ കണ്‍വന്‍ഷനിൽ അവതരിപ്പിക്കുന്നത്. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്‌ഘാടനം, കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക – രാഷ്‌ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. അതിനുശേഷം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാനഡയിലേയും അമേരികയിലെയും അംഗസംഘടനകളുടെ കലാശില്‌പങ്ങൾ ഒരുക്കുന്നതാണ്. നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും, നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും, നിത്യജീവിതത്തിന്റേയം കഥപറയുന്ന കലാശില്‍പങ്ങൾ ആണ് അണിയിച്ചു ഒരുക്കിയിട്ടുള്ളത്‌. എട്ട്മണി മുതൽ ഫൊക്കാനാ സ്റ്റാർ സിംഗർ മത്സരത്തിന്റെ ഫൈനൽ.ജൂലൈ രണ്ടിനു ശനിയാഴ്‌ച രാവിലെ മുതല്‍ നടക്കുന്ന ടാലന്റ്‌ യൂത്ത്‌ ഫെസ്റ്റിവല്‍ കോമ്പറ്റീഷനില്‍ ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ നൃത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും, സംഗീതം, ഗ്രൂപ്പ്‌ ഡാന്‍സ്‌ മത്സരങ്ങളും നടക്കും. ബിസിനസ്‌ സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച്‌- സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍, മതസൗഹാര്‍ദ്ദ സെമിനാറുകൾ ഉദയകുമാർ മൊമ്മോറിയൽ വോളിബോൾ ടൂർണമെന്റ്
മലയാളി മങ്ക മത്സരo,സാഹിത്യ പ്രേമികള്‍ക്ക്‌ വളരെ വ്യത്യസ്‌തമായ സാഹിത്യ സമ്മേളനങ്ങൾ, കവിയരങ്ങ്‌ എന്നിവ നടക്കും.തുടർന്നാണ് താരപ്രഭയിൽ ആറുമണിമുതൽ ഫൊക്കാനാ അവാർഡ് നിശ നടക്കുക , (അന്തർദേശീയ ചലച്ചിത്ര പുരസ്കാരം “ഫിംക 2016”). ഫൊക്കാനാ കണ്‍വന്‍ഷന്റെ ആകർഷണിമായ ഇനം ആണ് ഫിംക 2016. മൂന്നാം ദിവസമായ ജൂലൈ മുന്നാം തിയതി രാവിലെ മുതൽ സ്‌പെല്ലിംഗ് ബീ മത്സരം,ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ, ഷോർട്ട് ഫിലിം മത്സരം, ചീട്ടുകളി മത്സരം, ചെസ്‌, നേഴ്‌സ് സെമിനാർ തുടങ്ങി നിരവധി പ്രോഗ്രാമുകൾ ആണ് ചിട്ടപെടുത്തി യിരിക്കുന്നത്. ഒരുമണിക്ക് ശേഷം ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും.മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാൻ ആകാത്ത ഒർമ്മകളെ തൊട്ടുണർത്തുന്ന ഗാന സന്ധ്യ പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും നയിക്കുന്നത്.

അതിവിപുലമായ ബ്യൂട്ടി പേജന്റ്‌ മത്സരo ആണ് ഈ വർഷം ചിട്ടപെടുതിയിട്ടുള്ളത്. ഇതിലൂടെ ചിട്ടയും അടുക്കുമുള്ള, ഉന്നതനിലവാരം പുലര്‍ത്തുന്ന അവതരണശൈലി കാണുവാനുള്ള അവസരം ഒരുങ്ങുന്നു. നമ്മുടെ കുട്ടികള്‍ കലാ സാംസ്‌ക്കാരിക രംഗങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കുന്നതു കാണുമ്പോള്‍ ഇങ്ങനെയുള്ള വിജയം കൈവരിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേതല്ലേ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേിയിരിക്കുന്നു. ഈ വരുന്ന മിസ്സ്. ഫൊക്കാന തെരഞ്ഞെടുപ്പ് തീര്‍ച്ചയായും തീപാറുന്ന ഒരു മത്സരമായിരിക്കും. കാരണം കഴിഞ്ഞ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട മിസ്സ്. ദൃശ്യ മാധ്യമങ്ങളില്‍ കടന്നുകൂടി തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുവാന്‍ ലഭിക്കുന്ന അവസരത്തിലേക്കുള്ള ആദ്യചുവടുവെയ്പ് എന്നരീതിയില്‍ മിസ്സ്. ഫൊക്കാന തെരഞ്ഞെടുപ്പില്‍ അനേകര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അങ്ങനെ കണ്ണിനും കാതിനും ഇമ്പമേകുന്ന നാലു ദിനരാത്രങ്ങൾ അമേരിക്കയിലെയും കാനഡായിലേയും ആബാലവൃദ്ധം ജനങ്ങൾക്കും ആഘോഷ ദിനങ്ങൾ സമ്മാനിക്കുമെന്ന് കാര്യത്തിൽ സംശയമില്ല .
”കേരളം എന്നുകേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍
ഭാരതം എന്നുകേട്ടാലോ തുടിക്കണം അന്തരംഗം”വള്ളത്തോളിൻറെ ഈ വാക്കുകൾ അർത്ഥസമ്പുഷ്ടി നൽകുന്ന ദിനങ്ങൾ ആകും ജൂലൈ ഒന്നു മുതൽ നാലുവരെയുള്ള കാനഡായിലെ നമ്മുടെ ഓരോ ദിവസവും . അമേരിക്കൻ മലയാളികൾക്ക് ഒരിക്കൽ കൂടി ടോറന്റോയിലേക്കു സ്വാഗതം …

LEAVE A REPLY

Please enter your comment!
Please enter your name here