ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജണല്‍ പത്താമത് ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. അമേരിക്കയിലെ വിവിധ പ്രോവിന്‍സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ നിര്‍വഹിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് മുന്‍ മന്ത്രിയും, മലയാളിയുമായ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. ത്യാഗമനോഭാവത്തോടെ, സംഘടനയുടെ പുരോഗതിക്കായി നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്നു ഡോ. അലക്‌സാണ്ടര്‍ ഉത്‌ബോധിപ്പിച്ചു.

സ്ഥാനമൊഴിയുന്ന അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് ജോണ്‍ ഷെറി, പുതിയ ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കല്‍, പ്രസിഡന്റ് പി.സി. മാത്യു, വൈസ് പ്രസിഡന്റ് ചാക്കോ കോയിക്കലേത്ത്, സെക്രട്ടറി കുര്യന്‍ സക്കറിയ, ത്രേസ്യാമ്മ നാടാവള്ളില്‍, റവ.ഫാ. ജോണിക്കുട്ടി പുളിശേരില്‍, സുധീര്‍ നമ്പ്യാര്‍, ഫിലിപ്പ് മാരേട്ട്, ഷൈനി രാജു, തങ്കമണി അരവിന്ദ്, ഫിലാഡല്‍ഫിയ പ്രോവിന്‍സ് ചെയര്‍പേഴ്‌സണ്‍ മേരി ജോസഫ്, പ്രസിഡന്റ് രാജു പടയാട്ടില്‍, ഡോ. രുഗ്മിണി പദ്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് സി.പി.എ സ്വാഗതവും, പിന്റോ ചാക്കോ നന്ദിയും പറഞ്ഞു. മെര്‍ലി പാലത്തിങ്കല്‍, ഷൈനി കുര്യന്‍ എന്നിവര്‍ എം.സിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളും ചടങ്ങുകളുടെ മോടി കൂട്ടി.

തുടര്‍ന്ന് “ഫോറിന്‍ ബാങ്ക് അക്കൗണ്ട്’, “ഇന്റേണല്‍ റവന്യൂ സര്‍വീസ് – ടാക്‌സ് റിപ്പോര്‍ട്ടിംഗ്’ എന്ന വിഷയത്തില്‍ പ്രഗത്ഭ സി.പി.എക്കാരായ ജോര്‍ജ് മാത്യു, സാബു ജോസഫ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി നടന്ന ചര്‍ച്ചയില്‍ ജോജി മൊട്ടയ്ക്കല്‍ മോഡറേറ്ററായിരുന്നു. ഓസ്റ്റിന്‍ ജോസഫ്, ഫോബി കുര്യന്‍, പ്രീതു മരിയ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

“പുതിയ സര്‍ക്കാര്‍- പ്രതീക്ഷകളും നിര്‍ദേശങ്ങളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മാധ്യമ- സാംസ്കാരിക പ്രവര്‍ത്തകന്‍ ഷോളി കുമ്പിളുവേലി മോഡറേറ്റായിരുന്നു. പ്രമുഖ സാമൂഹിക-സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരായ ജോബി ജോര്‍ജ്, വിന്‍സെന്റ് ഇമ്മാനുവേല്‍, അറ്റോര്‍ണി ജോസ് കുന്നേല്‍, വ്യവസായ പ്രമുഖന്‍ തോമസ് മൊട്ടയ്ക്കല്‍, ജിനേഷ് തമ്പി എന്നിവര്‍ സംസാരിച്ചു. കൂടാതെ പ്രേക്ഷകരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ജോസ് പാലത്തിങ്കല്‍, ജോയി കരുമത്തി, സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ആലീസ് ആറ്റുപുറം, മഞ്ജു പാലത്തിങ്കല്‍, സ്വപ്ന സജി, മോഹനന്‍ പിള്ള, ജോര്‍ജ് ദേവസ്യ അമ്പാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

wmc pa3 wmc pa2

LEAVE A REPLY

Please enter your comment!
Please enter your name here