റെനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പിന്റെ കീഴിലുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അഭയഭവനത്തിനുള്ള ആദ്യസംഭാവന പ്രമേലാ നൈനാന്‍ സംഭാവന ചെയ്തു. റെനര്‍വി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് സെക്രട്ടറി ഷാരണ്‍ ബെന്‍ഡേര്‍ലി സംഭാവന സ്വീകരിച്ചു. അശരണരായവരെ സഹായിക്കുന്നതിന് ഫണ്ട് സമാഹരിക്കുന്നതിനായി രൂപീകരിച്ച, ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ റെനര്‍വി ഫൗണ്ടേഷന്‍, നവംബര്‍ 13ന് ഒരു ബ്ലാക്  ടൈ ഡിന്നര്‍ ഗാല നടത്തുന്നുണ്ട്. ചാരിറ്റി ആവശ്യങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം.  ഫൗണ്ടേഷന്‍ സ്ഥാപകനും പ്രസിഡന്റുമായ ഡോ. ഫിലിപ്പ് ജോര്‍ജ്,  അശരണരായവരെ സഹായിക്കുന്നതില്‍ താല്‍പര്യമുള്ള വ്യക്തിയാണ്. തങ്ങളുടെ ഈ സംരംഭത്തില്‍ പങ്കുചേരാന്‍ എല്ലാ അഭ്യുദയകാംക്ഷികളെയും ഫൗണ്ടേഷന്‍ നേതൃത്വം  സ്വാഗതം ചെയ്തു. 

ചിത്രത്തില്‍: റെനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സും വോളന്റിയേഴ്‌സും:

ഷൈലാ പി ജോര്‍ജ്, സ്യൂ ലീ, ആന്ദ്രെ വാന്റര്‍പൂള്‍, അറ്റോര്‍ണി ടോണി നൈനാന്‍, റിനു മാത്യൂസ്, ഐസക് ബെന്‍ഡേര്‍ലി, കാരള്‍ ബെസര്‍മാന്‍, അറ്റോര്‍ണി ജോണ്‍ ബെലോക്, ഡോ. ഫിലിപ്പ് ജോര്‍ജ്.

SDR_9880[1]

LEAVE A REPLY

Please enter your comment!
Please enter your name here