കോണ്‍ഫിഡന്റ് ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ് ഡയര്‍ക്ടറും കൂടിയായ ഡോ. റോയി സി.ജെ ഫോമാ കണവന്‍ഷനിലെ പ്രധാന പരിപാടികളില്‍ എല്ലാം പങ്കെടുക്കും. ഫോമാ അന്തര്‍ദേശീയ കണവന്‍ഷന്റെ ഗ്രാന്‍ഡ്‌ സ്പോണ്‍സര്‍ എന്നതിലുപരി പ്രവാസി മലയാളികളുടെ കൂട്ടായ്മയ്ക് കരുത്തുപകരുവാന്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം വഴിയൊരുക്കും. ഫോമായുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലും, വരും കാല പദ്ധതികളിലും അതീവ തല്പരനാണന്നും അദ്ദേഹം അറിയിച്ചു.

ആഗോള തലത്തില്‍ നിര്‍മ്മാണം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, വ്യോമയാനം എന്നിങ്ങനെ നിരവധി മേഖലകളില്‍ സേവനം നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് സ്ഥാപനമാണു കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഗേറ്റഡ് കമ്മ്യൂണിറ്റീസ്, വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, കോമേഴ്‌സ്യല്‍ ടവറുകള്‍, മാളുകള്‍, ടെക്‌നോളജി ടവറുകള്‍ എിങ്ങനെ 132 വിവിധ നിര്‍മ്മാണ പദ്ധതികള്‍ ആണ് ഈ ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്.

കന്നഡയിലേയും മലയാളത്തിലേയും ബിഗ് ബഡ്ജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളുമാണ്. ബാംഗ്ലൂരില്‍ സ്‌കൂളുകളും നടത്തുന്നു. ആരോഗ്യ രംഗത്തും ഗോള്‍ഫിങ്ങിലും വ്യോമയാന രംഗത്തും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിജയകരമായി മുന്നേറുന്നു. ഐ.സി.സി 20/20 ശ്രീലങ്കന്‍ ടീമിന്റെ ഗ്രാന്റ്സ്‌പോസറായിരുന്നു.

ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കണക്ട് സി.ഇ.ഒ. ശ്രീമതി ആനി ലിബുവാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ഫോമയുടെ സ്‌പോണ്‍സറായി എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here