ഹാര്‍ട്ട്‌ഫോര്‍ഡ്: സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ ഈവര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. ജൂണ്‍ 18-നു ശനിയാഴ്ച രാവിലെ 10.30-നു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.

ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ് ജോസഫ് ചെത്തികുളം, പാരീഷ് കൗണ്‍സില്‍ അംഗം മാത്യൂസ് കല്ലുകുളം എന്നിവരും ഗായകസംഘത്തിലെ ഡെസ്റ്റര്‍ നെറോണ, നീന ആന്‍ തോമസ്, മെറിന്‍ മാത്യൂസ് എന്നിവരും നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച അലീന ജോസ്, കാര്‍ലിന്‍ ടോണി, ജെയ്‌സണ്‍ അബ്രഹാം എന്നിവരെ അനുമോദിക്കുന്നതിനായി വിരുന്നു സത്കാരവും കലാപരിപാടികളും സംഘടിപ്പിച്ചു.

ചടങ്ങില്‍ ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ സംബന്ധിച്ചു. സണ്‍ഡേ സ്കൂള്‍ കോര്‍ഡിനേറ്റര്‍ മഞ്ജു ഏബ്രഹാം മാതിരംപുഴ, സിസ്റ്റര്‍ തെരേസ് ഡി.ബി.എസ്, ലീന ഷാചി, എലിസബത്ത് ബോഡെറ്റ് കൊറെയാ എന്നിവരാണ് കുട്ടികളെ ദിവ്യകാരുണ്യത്തിനായി ഒരുക്കിയത്. 

ഇടവക തിരുനാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 7-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ഈ കുട്ടികള്‍ ഉള്‍പ്പടെ 9 പേര്‍ പിതാവില്‍ നിന്നും സ്ഥൈര്യലേപനം സ്വീകരിക്കും.

image image image image

LEAVE A REPLY

Please enter your comment!
Please enter your name here