ചാലക്കുടി: ചലചിത്രതാരം കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മണിയുടെ അടുത്ത സുഹൃത്തുക്കളായ ആറുപേരെ നുണപരിശോധനക്കായി ബംഗളുരുവിലേക്ക് കൊണ്ടു പോകും.

നുണ പരിശോധന നടത്തുന്ന ബംഗളുരുവിലെ ലാബില്‍ നിന്ന് അറിയിക്കുന്നതനുസരിച്ചായിരിക്കും കൊണ്ടുപോകുന്ന തീയതി തീരുമാനിക്കുക. മാനേജര്‍ ജോബി., ഡ്രൈവറായിരുന്ന പീറ്റര്‍,സഹായിയും ഭാര്യയുടെ ബന്ധുവുമായ വിപിന്‍, അനീഷ്, മുരുകന്‍,അരുണ്‍ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുന്നത്.
ഇവരെ നുണ പരിശോധനക്ക് വിധേയമാക്കുന്നതിനായി പോലീസ് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ കോടതിയില്‍ വിളിപ്പിക്കുകയും സമ്മതം വാങ്ങുകയും ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. മണിയുടെ മരണം കഴിഞ്ഞ് ആറു മാസമായിട്ടും കൊലപാതകമോ ആത്മഹത്യയോ,സ്വാഭാവിക മരണമോയെന്ന് കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
മണിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സിബിഐക്ക് അന്വേഷണം കൈമാറിയിരുന്നു. കഴിഞ്ഞ ജൂണ്‍ പത്തിന് കേസ് കൈമാറിയെങ്കിലും ഇതുവരെ സിബിഐ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് അന്വേഷണം തുടരുന്നതിന്റെ ഭാഗമായിട്ടാണ് നുണ പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here