ടയ്‌ലര്‍ (ടെക്‌സസ്): ടയ്‌ലര്‍ പെല്‍ടിയര്‍ ഷെവര്‍ലറ്റ് ഡീലര്‍ഷോപ്പില്‍ നിന്നും നാലുമണിക്കൂറിനുള്ളില്‍ 48 വാഹനങ്ങളില്‍ നിന്ന് 192 ടയറുകളും, വീലുകളും അഴിച്ചുമാറ്റിയെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതായി ടയ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ആഗസ്റ്റ് 21 ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷം നടന്ന കവര്‍ച്ചയില്‍ 250,000 ഡോളര്‍ നഷ്ടമുണ്ടായതായി കാര്‍ ഡീലര്‍ പറയുന്നു.

ഡീലര്‍ ഷോപ്പിന് ചുറ്റും ഉയര്‍ത്തിയിരുന്ന ഫെന്‍സിലൂടെയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ടെക്‌സസ് ടയ്‌ലറില്‍ ആദ്യമായാണ് ഇങ്ങനെ കളവ് നടക്കുന്നതെന്ന് ടയ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ ഡോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു. ടെക്‌സസ് സംസ്ഥാനത്ത് ടയറും, വീലും മോഷ്ടിക്കുന്ന ഒരു ഗുഡ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് സസൂഷ്മം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ടയ്‌ലറില്‍ മോഷണം നടത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ നടന്ന മോഷ്ണത്തിന്റെ സര്‍വെയ്‌ലന്‍സ് വീഡിയൊ ചിത്രങ്ങള്‍ പോലീസ് ആഗസ്റ്റ് 23 ചൊവ്വാഴ്ച പുറത്തുവിട്ടു. ടയറും വീലും നീക്കം ചെയ്തതിനുശേഷം ഇരുമ്പു ബ്ലോക്കുകള്‍ കാറുകള്‍ കേടുകൂടാതെ നിറുത്തുന്നതിന് മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നു.

മോഷ്ടാക്കളെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ടയ്‌ലര്‍ പോലീസിനെ 903 531 1000 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപേഴ്‌സിനെ 903 597 2833 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here