ഓസ്റ്റിന്‍: ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും, ക്ലാസ് മുറികളിലും കണ്‍സീല്‍ ഗണ്‍ കൊണ്ടുവരുന്നതിനും അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കോളേജ് തുറന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു. ഈ നിയമം ആരേയും സംരക്ഷിക്കുകയില്ല. ഇത് തികച്ചും വിഡ്ഢിത്തമാണ്. പ്രകടനത്തിന് നേതൃത്വം നല്‍കിയ ജെസിക്ക ജിന്‍ പറഞ്ഞു.

ആദ്യദിനമായ ആഗസ്റ്റ് 24 ബുധനാഴ്ച കോളേജില്‍ എത്തിച്ചേര്‍ന്ന ജസ്സിക്ക വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിനുശേഷമാണ് ആഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വന്ന കണ്‍സീല്‍ഡ് ഗണ്‍ ക്യാരി(Concealed Gun Carry) നിയമത്തിനെതിരെ റാലി നടത്തിയത്.

പ്രതിഷേധ സൂചകമായ എല്ലാവരുടേയും ബാഗിന് വെളിയില്‍ ടോയ്‌സ് തൂക്കിയിട്ടിരുന്നു. തോക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതം പഠിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് തയ്യാറായിട്ടില്ല എന്ന് റാലിയെ അഭിസംബോധന ചെയ്തു ജസ്സിക്ക പറഞ്ഞു.

റാലിയെ നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും, പരിശീലനം ലഭിച്ച പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗണ്‍ നിയമത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥി വിഭാഗം നിശ്ശബ്ദത പാലിച്ചതിനാല്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവായി. സംസ്ഥാനം അംഗീകരിച്ച നിയമം നടപ്പാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നു. ഞങ്ങള്‍ ഇതിനെതിരാണെന്ന് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പറഞ്ഞു.

austin2

LEAVE A REPLY

Please enter your comment!
Please enter your name here