എടച്ചേരി: കൊച്ചു പ്രായത്തില്‍ കര്‍ണാടക സംഗീതത്തില്‍ മികവു തെളിയിച്ച സൂര്യഗായത്രിയുടെ സ്വര മാധുരി ഇനി ദക്ഷിണാഫ്രിക്കയിലും. പുറമേരി സൂര്യകാന്തത്തിലെ പതിനൊന്നുകാരിക്കാണ് ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലെ സുലു രാജ വംശം നടത്തുന്ന സംഗീത പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. ചെറുപ്രായത്തിലെ സൂര്യയുടെ പാട്ടുകള്‍ യൂട്യൂബില്‍ ഹിറ്റായതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. സൂര്യഗായത്രി ആലപിച്ച എം.എസ് സുബ്ബലക്ഷ്മിയുടെ കീര്‍ത്തനം 30 ലക്ഷം പേരാണ് ഒരു വര്‍ഷം കൊണ്ട് യൂട്യൂബില്‍ കണ്ടത്. ഇതോടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്‌സ് സംഗീത സഭയിലേക്ക് ഈ മിടുക്കിക്ക് ക്ഷണം ലഭിച്ചു.
സുബ്ബലക്ഷ്മിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകര്‍ക്ക് നല്‍കുന്ന അവാര്‍ഡിന്റെ ഭാഗമായാണ് മുംബൈയിലെത്തിയത്.’വന്ദേ ഗുരു വരം’ എന്ന കീര്‍ത്തനം ആലപിച്ച സൂര്യ ആസ്വാദകരുടെ, ഭാഷകള്‍ക്കപ്പുറമുളള സ്‌നേഹം പിടിച്ചുപറ്റി. ചടങ്ങില്‍ സുബ്ബലക്ഷ്മി പുരസ്‌കാരവും സൂര്യ ഗവര്‍ണറില്‍ നിന്നേറ്റുവാങ്ങി.
രണ്ടാം ക്ലാസു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൂര്യയുടെ ഗാനങ്ങള്‍ സംഗീതജ്ഞനായ കുല്‍ദീപാണ് യു ട്യൂബിലൂടെ പുറം ലോകത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here