മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2016-18 കാലയളവിലേക്കുള്ള ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 29 ആം തീയതി 2 മണി മുതല്‍ സൗത്ത് ഫ്ലോറിഡയിലെ, ഫോര്‍ട്ട് ലോഡര്ഡേയിലുള്ള ഹോളിഡെ എക്സ്പ്രസ് ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സില്‍ വച്ച് നടത്തപ്പെടുന്നു. ഫോമാ മയാമി കണ്‍വെന്‍ഷനില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ബെന്നി വച്ചാചിറയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങളാണ് അധികാരമേല്‍ക്കുന്നത്.
2014-16 ഭരണസമിതിയുടെ അവസാനത്തെ മീറ്റിംഗായിരിക്കും പ്രസ്തുത സമ്മേളനം. ഇതുവരെ അമേരിക്കന്‍ മലയാളികള്‍ ഫോമായ്ക്ക് നല്കിയ പിന്തുണയും സഹായവും തുടര്‍ന്നും ഉണ്ടാവണമെന്നും, അതോടൊപ്പം ഈ പൊതുയോഗത്തില്‍ എല്ലാ അംഗസംഘടനകളും പങ്കെടുത്തു വന്വിജയമാക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന് നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009 എന്നിവരുമായി ബന്ധപ്പെടണ്ടതാണ്.