കണക്ടിക്കട്ട്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ മൂന്നാമത് ഇന്‍ര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ യുഎസ് ഇലക്ഷന്‍ ഡിബേറ്റ് ആവേശമായി. പത്ത് ടു മെയിന്‍ സ്ട്രീം എന്ന തീമില്‍ ഐഎപിസി നടത്തുന്ന രണ്ടാമത്തെ ഡിബേറ്റാണ് കണ്‍വന്‍ഷനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹില്‍ടെന്‍ ഹോട്ടലില്‍ നടന്നത്. ഇന്ത്യന്‍ പനോരമ എഡിറ്റര്‍ ഡോ. ഇന്ദ്രജിത്ത് സലൂജ മോഡറേറ്ററായ ഡിബേറ്റില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പ്രതിനിധികരിച്ചുകൊണ്ടു ന്യൂജേഴ്‌സിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് സംസാരിച്ചപ്പോള്‍ അതേ നഗരിയില്‍ നിന്നുള്ള പ്രഫസര്‍ അമര്‍ദേവ് അമര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ചുകൊണ്ടു സംസാരിച്ചു. ബെര്‍ണി സാന്‍ഡേഴ്‌സിന്റെ പിന്തുണ ഉറപ്പാക്കിയ പീറ്റര്‍ ജേക്കബ് എന്ന മുപ്പതുകാരന്‍ ഐഎപിസിയുടെ മുഖ്യധാര പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഡിബേറ്റ് ആരംഭിച്ചത്. 

ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് വരേണ്ടതിന്റെ ആവശ്യം അക്കമിട്ടിനിരത്തിക്കൊണ്ട് പ്രഫ. അമര്‍ദേവ്  സംസാരിച്ചു. ചൈന പോലുള്ള രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനും മികച്ച സംരംഭകത്വ സൗഹാര്‍ദ അന്തരീക്ഷം ഉണ്ടാക്കുന്നതിനും അതിന് ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിനും ഡെമോക്രാറ്റിക്ക് പ്രസിഡന്റ് വരണമെന്ന് അദ്ദേഹം പറഞ്ഞു. ഹെല്‍ത്ത് കെയര്‍ സിസ്റ്റം മികച്ചതാക്കുന്നതിനും അതിര്‍ത്തികള്‍ സുരക്ഷിതമാക്കിക്കൊണ്ട് അനധികൃത കുടിയേറ്റം തടയുന്നതിനും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തണമെന്നും പ്രഫ. അമര്‍ദേവ് പറഞ്ഞു. 

ഡെമോക്രാറ്റിക് പ്രതിനിധി പീറ്റര്‍ ജേക്കബിന്റെ വാദഗതികള്‍ ഹിലാരി പ്രസിഡന്റാകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതായിരുന്നു. എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നതിനും കുടിയേറ്റ നയം പ്രായോഗികതിയില്‍ഊന്നിക്കൊണ്ടു നടപ്പാക്കുന്നതിനും ഹിലരി വരണമെന്ന് പീറ്റര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് ഹിലാരി നടപ്പാക്കുക. മിനിമം വേതനം മണിക്കൂറില്‍ 15 ഡോളറാക്കാനും ഹിലാരി പ്രസിഡന്റാകണണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യമായ വിദേശനയമാണ് ഹിലരിക്കുള്ളതെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. 

ഐഎപിസി പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര, വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ് തുടങ്ങിയവര്‍ ഡിബേറ്റിന് നേതൃത്വം നല്‍കി.

US Election debate 5 US Election debate 4 US Election debate 2 US Election debate 1

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here