People survey the damage after dozens of buildings collapsed following a 6.4 magnitude earthquake in Ule Glee, Pidie Jaya in the northern province of Aceh, Indonesia December 7, 2016. REUTERS/Nunu Husien

ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ 25 പേർ മരിച്ചതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തി. അനേകം ആളുകൾക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. സുമാത്ര ദ്വീപിനു വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് പ്രഭവ കേന്ദ്രം.

ഭൂകമ്പത്തെതുടർന്ന് കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ ചലനത്തിന് ശേഷം തുടർ ചലനങ്ങളുമുണ്ടായി. 30 മിനിട്ടിനുള്ളിൽ അഞ്ച് തവണ ചലനങ്ങളുണ്ടായതായാണ് വിവരം.

ഭൂകമ്പത്തെതുടർന്ന് സുനാമി മുന്നറിയിപ്പുണ്ടായിട്ടില്ല. 2004ലിലുണ്ടായ ഭൂകമ്പത്തിൽ രണ്ടുലക്ഷത്തോളം പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here