ഡാളസ്സ്: കുന്നത്തൂർ തുരുത്തിക്കര മരുതിനാം വിളയിൽ കുഞ്ഞപ്പി ചാക്കോ (98) ഡസംബർ 21 ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 9:22 നു ഡാളസിൽ വെച്ച് തന്റെ മകന്റെ വസതിയിൽ വെച്ച് കർതൃസന്നിധിയിൽ പ്രവേശിച്ചുവാർദ്ധക്യ സഹജമായ രോഗത്താ ക്ഷീണാവസ്ഥയിലായിരുന്ന.  ഒരു പുരുഷായുസ്സു മുഴുവൻ പെന്തക്കോസ്ത് സത്യങ്ങൾക്കു വേണ്ടി നിന്ന പിതാവ് കുന്നത്തൂർ പ്രദേശത്ത് പെന്തക്കോസ്ത് സത്യങ്ങളുടെ ആദ്യഫലമായി വേർതിരിക്കപ്പെട്ട വിശാസിയായിരുന്നു. കല്ലട തരകൻപറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണു ഭാര്യ. ദക്ഷിണേന്ത്യ ദൈവസഭ മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ. ജോർജ്ജ് തരകൻ ഭാര്യാ സഹോദരൻ ആണു.

മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി, കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി.

മരുമക്കൾ: പാസ്റ്റർ ടി. എൽ. കുര്യൻ ( Late)പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. പരേതനു 24 പേരക്കുട്ടികൾ ഉണ്ട്.

ഭൗതീകശരീരം ഡിസംബർ 30 വെള്ളിയാഴ്ച വൈകിട്ട് 6:30 നു ഗാർലൻഡിലുള്ള ഐ. പി. സി. ഹെബ്രോൻ  (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും. ശനിയാഴ്ച 31- നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തിൽ വെച്ച ശവസംസ്കാര ശുശ്രൂഷകൾ ആരംഭിയ്ക്കും, തുടർന്ന് റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്കിൽ  (2500 State Hwy 66 East, Rockwall, Texas 75087) ഭൗതീക ശരീരം സംസ്കരിക്കും. Live @ Thoolikausa.com

 

LEAVE A REPLY

Please enter your comment!
Please enter your name here