കള്ളനോട്ടുകരെയും കരിന്ച്ചന്തകരെയും വലയിലാക്കാന്‍ സര്‍ക്കാര്‍  ആരംഭിച്ച നോട്ടു നിരോധനം പ്രവാസി ഇന്ത്യക്കാരെ ആകെ  വലച്ചിരിക്കുകയാണ്  എന്നു ഇന്ത്യന്‍  പ്രവാസി കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റും പ്രവാസി മലയാളി മുന്നണി ചെയര്‍മാനുമായ ശ്രീ കുര്യന്‍ പ്രക്കാനം പ്രസ്താവനയില്‍ പറഞ്ഞു. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു . സ്വന്തം ബന്ധു മിത്രാധികളെ  കാണാനായോ മറ്റു കുടുബപരമായ ആവിശ്യങ്ങല്‍ക്കായോ  വളരെ ചുരുഞ്ഞിയ അവിധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസി അവന്റെ അവിധികാലം  ബാങ്കുകളിലെ ക്യുവില്‍ ചിലവഴിക്കെണ്ടി വരുന്നത് വളരെ സങ്കടകരമാണ്.  വളരെ ചുരുഞ്ഞിയ അവിധിക്ക് നാട്ടില്‍ പോകുന്ന പ്രവാസി ചുരുഞ്ഞിയത് ഒരാഴ്ചയില്‍ ഒരു ദിവസമെങ്കിലും ബാങ്കുകളില്‍ കയറി ഇറങ്ങാതെ ജീവിതം ഇന്നു അസാധ്യമാണ്. നാടിന്റെ നമ്ക്കായി ഒരു പുരുഷായിസു മുഴുവന്‍ വിദേശത്ത് കഷപ്പെട്ടു ജോലിചെയ്തു  പണമുണ്ടാക്കിയ പ്രവാസി അവന്റെ അവിധികാലം ചിലവഴിക്കാന്‍ അല്പം പണത്തിനായി യാചിച്ചു കൊണ്ട് ബാങ്കുകള്‍ തോറും  കയറിയിറങ്ങി അലയുന്ന ദയനീയമായ കാഴ്ച അധികാരികള്‍ ഇനിയും കണ്ടില്ലാന്നു നടിക്കരുത്.

004

രാജ്യത്തെ കള്ളപണക്കാരെ പിടികൂടുന്നതില്‍ പ്രവാസികള്‍ അതീവ  സന്തുഷ്ട്ടരാണ്. അതിനു സര്‍ക്കാരിനു എല്ലാ പിന്തുണയും നല്‍കുവാനും പ്രവാസിലോകം ഒരുക്കമാണ്.  എന്നാല്‍ ഗ്രഹപാഠം  ചെയ്യാതെ വരുത്തിവച്ച ഈ പിഴവിന് പ്രവാസികള്‍ ഉത്തരവാദികള്‍ അല്ല.  ഈ പ്രത്യേക  സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്ത്തിക്കേണ്ടതാണ്.  അവിധിക്ക് വരുന്ന പ്രവാസിക്ക് അവരുടെ അവിധിയുടെ കാലാവധിക്കനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ തന്നെ  അനുവദിനീയമായ തുകക്കുള്ള  കറന്‍സി ലഭ്യമാക്കാനുള്ള  നടപടികള്‍ ഉടന്‍ ആരംഭിക്കണം  എന്നു ശ്രീ കുര്യന്‍ പ്രക്കാനം ആവിശ്യപെട്ടു. അങ്ങനെ ചെയ്യുന്ന പക്ഷം  അത് പ്രവസിലോകത്തിനു വലിയ ഒരു ആശ്വാസമാകും .

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടുള്ള ഈ അവഗണന തുടരുന്ന പക്ഷം വന്പിച്ച സമര പരിപാടികളുമായി പ്രവാസികള്‍ നാട്ടിലേക്കു തിരിക്കുന്ന ഒരു അവസ്ഥ ഉടന്‍ സംജാതമാകുമെന്നു പ്രവാസി മലയാളി മുന്നണി നേതാക്കളായ  ശ്രീ കുര്യന്‍ പ്രക്കാനം  ഡോ സാജന്‍ കുര്യന്‍   ശ്രീ ജെജി മാത്യു  വിപിന്‍ രാജ് തുടഞ്ഞിയവര്‍  മുന്നറിയിപ്പ് നല്‍കി. ഈ ആവിശ്യങ്ങള്‍ക്ക് മുന്‍പില്‍ രാഷ്ട്രീയ  സംഘടനാ വിത്യാസമില്ലാതെ എല്ലാ പ്രവാസികളും അവരുടെ ബന്ധുക്കളും അണിചേരണമെന്ന്  അവര്‍ ആവിശ്യപ്പെട്ടു.

MODI1-660x330

1 COMMENT

  1. Where you are till date? Why you are requesting, it is everybody’s demand? NRIS are not beggars. Please see my comment on FOKKNA’s.

LEAVE A REPLY

Please enter your comment!
Please enter your name here