Home / പുതിയ വാർത്തകൾ / ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി .

ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി .

ഫൊക്കാന വനിതാ ഫോറം മിനിസോട്ടറീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി. വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയ  ഉഷ നാരായണൻ  പങ്കെടുത്തവരെ സ്വാഗതം ചെയ്യുതു,  യോഗത്തിൽ പ്രിയ കുട്ടികളുമായി  ആശയവിനിമയം നടത്തി. രണ്ടു മണിക്കൂർ നീണ്ടുനിന്ന   ചോദ്ധ്യങ്ങൾക്ക്    ആൻസർ പറയുന്ന വളരെ ഇൻഫൊർമേറ്റീവ് ആയുള്ള ഒരു സെഷൻ ആണ് നടത്തിയത്. ഹൈസ്കൂൾ  പഠനത്തിന് ശേഷം കോളേജിലേക്കു പോകുന്ന കുട്ടികൾക്ക് വേണ്ടിയാണ് കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തിയത്. വളെരെ അധികം കുട്ടികൾ പങ്കെടുത്ത , എല്ലാവരും ഒരുപോലെ  ഇഷ്‌ടപ്പെട്ട ഒരു സെക്ഷൻ ആയിരുന്നു. ഓടിയൻസിന്റെ  ഭാഗത്തിനിന്നും  കുട്ടികൾക്ക് ചോദ്ധ്യങ്ങൾ ചോദിക്കുന്നതിനു വേണ്ടി  ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലെ കാൺജി  മേലോൺ , ക്രെയ്‌ഗ്ട്ടൺ  എന്നിവർ പങ്കെടുത്തു. ചോദ്ധ്യങ്ങളുടെ   ഉത്തരം പറയുന്നതിനുള്ള പാനലായി പ്രവർത്തിച്ചത് പ്രിയങ്ക നാരായൺ  (Harvard University), സിഡ് ഇശ്യരാച്ചാരി     (Carnegie Melon University) ജെഫ് ഘോറാ (Creighton University) എന്നിവർ എല്ലാ ചോദ്യങ്ങൾക്കും…

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന വനിതാ ഫോറം മിനിസോട്ടറീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി

User Rating: Be the first one !

ഫൊക്കാന വനിതാ ഫോറം മിനിസോട്ടറീജിയെന്റെ ആഭിമുഖ്യത്തിൽ കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തി. വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയ  ഉഷ നാരായണൻ  പങ്കെടുത്തവരെ സ്വാഗതം ചെയ്യുതു,  യോഗത്തിൽ പ്രിയ കുട്ടികളുമായി  ആശയവിനിമയം നടത്തി. രണ്ടു മണിക്കൂർ നീണ്ടുനിന്ന   ചോദ്ധ്യങ്ങൾക്ക്    ആൻസർ പറയുന്ന വളരെ ഇൻഫൊർമേറ്റീവ് ആയുള്ള ഒരു സെഷൻ ആണ് നടത്തിയത്.

ഹൈസ്കൂൾ  പഠനത്തിന് ശേഷം കോളേജിലേക്കു പോകുന്ന കുട്ടികൾക്ക് വേണ്ടിയാണ് കോളേജ് പ്രിപറേഷൻ കോഴ്സ് നടത്തിയത്. വളെരെ അധികം കുട്ടികൾ പങ്കെടുത്ത , എല്ലാവരും ഒരുപോലെ  ഇഷ്‌ടപ്പെട്ട ഒരു സെക്ഷൻ ആയിരുന്നു. ഓടിയൻസിന്റെ  ഭാഗത്തിനിന്നും  കുട്ടികൾക്ക് ചോദ്ധ്യങ്ങൾ ചോദിക്കുന്നതിനു വേണ്ടി  ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലെ കാൺജി  മേലോൺ , ക്രെയ്‌ഗ്ട്ടൺ  എന്നിവർ പങ്കെടുത്തു. ചോദ്ധ്യങ്ങളുടെ   ഉത്തരം പറയുന്നതിനുള്ള പാനലായി പ്രവർത്തിച്ചത് പ്രിയങ്ക നാരായൺ  (Harvard University), സിഡ് ഇശ്യരാച്ചാരി     (Carnegie Melon University) ജെഫ് ഘോറാ (Creighton University) എന്നിവർ എല്ലാ ചോദ്യങ്ങൾക്കും  ഇൻഫൊർമേറ്റീവ് ആയ മറുപടി നൽകിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിൽ  പങ്കെടുത്ത ഏവർക്കും  അഞ്ജന നന്ദി രേഹപ്പെടുത്തി .

ഫൊക്കാനയുടെ   ഒരു ലക്‌ഷ്യം അമേരിക്കയിൽ വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് കലാപരമായും, വിദ്യഭാസ പരമായ കാര്യങ്ങളിൽ പരമാവധി സഹായം  എത്തിക്കുക എന്നതാണ്. നമ്മുടെ കുട്ടികൾ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ  മികച്ച പ്രകടനം വിദ്യഭ്യാസത്തിൽ കാഴ്ച്ചവെക്ക്ബോൾ   രക്ഷകർത്താകൾക്ക്ണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. പുതിയ  തലമുറയെ ഭാരതീയ  പാരമ്പര്യത്തിൽ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകൾ  പഠിപ്പിക്കുവാനും അതിനോടൊപ്പം തന്നെ വിദ്യഭാസ പരമായി  ഉന്നത തലങ്ങളിൽ എത്തിക്കുവാനും, നാളെയുടെ മുത്തുകളെ വാർത്തെടുക്കുവാൻ ഫൊക്കാന  പ്രതിക്ഞാബദ്ധമാണ്.

ഫൊക്കാന യുവതലമുറയ്ക്കു പ്രാധാന്യം  നൽകുന്നതിന് പ്രധാന കാരണം അവരുടെ കലാവാസനകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുക മാത്രമല്ല മറിച്ച് ഒരു കറകളഞ്ഞ വ്യകതിത്വത്തിനു ഉടമകളാക്കി  മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്.അതിനു ഫൊക്കാനയുടെ നേത്രുത്വ നിരയിലേക്ക് ചെറുപ്പക്കാർ കടന്നു വരേണ്ടതുണ്ട് .അതിനു പഴയ തലമുറയുടെ അന്ഗീകാരവും അനുഗ്രഹവും അവര്ക്ക് ഉണ്ടാകണം .മത്സരത്തിൽ അധിഷ്ട്ടിതമായ ചിന്താഗതികൾ മാറ്റി സ്നേഹത്തിന്റെ ഭാഷയുടെ ചിന്താഗതികൾ കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

ഫൊക്കാന വനിതാ ഫോറത്തിൻറെയും ആഭിമുഖ്യത്തിൽ  എല്ലാ റീജിയനുകളിലും കോളേജ് പ്രിപറേഷൻ കോഴ്സ് പോലുള്ള സെമിനാറുകൾ നടത്തുമെന്ന് ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ  ലീല മാരേട്ട് അറിയിച്ചു.

fokana1 DSC_0019 (1)

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *