ഫ്ലോറിഡ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തിൽ മുന്നിൽ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജിയണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സൺഷൈൻ റീജിയൻ / റീജിയൻ 12-ന്റെ റീജണൽ വൈസ് പ്രസിഡന്റായി ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 2014-16 ഭരണസമിതിയുടെ കാലഘട്ടത്തിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് ഭരണഘടനയുടെ അമന്റ്മെന്റ് പാസ്സാക്കിയത്. അതിൻ പ്രകാരം 2016 നവംബർ 1 മുതൽ ഫോമായുടെ പന്ത്രണ്ടാമത്തെ റീജിയനായി സൺഷൈൻ റീജിയൻ നിലവിൽ വന്നു. ഫ്ലോറിഡ സംസ്ഥാനത്തെ 9 മലയാളി സാംസ്ക്കാരിക സംഘടനകളാണ് ഈ റീജിയണിൽ ഉള്ളത്. റീജിയണിലെ മുഴുവൻ സംഘടനകളുടെ നേതൃത്വത്തിന്റെ പിൻതുണയോടെയാണ് ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 2-ന് കൂടിയ ഫോമാ നാഷണൽ കമ്മറ്റി മീറ്റിംഗിലാണ് ഔദ്യോഗികമായി ആർ.വി.പി.യായി അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരു ആലോചന യോഗം നടത്താൻ ആഗ്രഹം ഉണ്ടെന്ന് അദ്ദേഹം അറിയച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബിനു മാമ്പള്ളി 9415802205

Binu mam

LEAVE A REPLY

Please enter your comment!
Please enter your name here