ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിബന്ധന ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി.ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടറെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സ് വിലക്കിയത്.

2015 ജനുവരിക്കും ജൂലൈക്കും ഇടയിലായിരുന്നു സംഭവം.തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സമയത്ത് ശേഖരിച്ച സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനയില്‍ റസല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.ചൊവ്വാഴ്ച്ച മുതല്‍ വിലക്ക് നിലവില്‍ വരും.ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജമൈക്കന്‍ ടീമിന്റെ സ്വര്‍ണ്ണമെഡല്‍ നഷ്ടമാക്കിയിരുന്നു.

ബെയ്ജിങ് ഒളിമ്പിക്‌സിനിടെ ശേഖരിച്ച സാമ്പിള്‍ ഫലം പോസിറ്റിവാണെന്ന് കണ്ടത്തെിയതോടെ കാര്‍ട്ടറെ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി അയോഗ്യനാക്കി പ്രഖ്യാപിച്ചു. റിലേയ്ക്കു പുറമെ, 100, 200 മീറ്ററിലും ബോള്‍ട്ട് ഒളിമ്പിക്‌സ് റെക്കോഡ് പ്രകടനത്തോടെ ബെയ്ജിങ്ങില്‍ സ്വര്‍ണമണിഞ്ഞിരുന്നു. ഈ പ്രകടനം 2012 ലണ്ടനിലും 2016 റിയോയിലും ആവര്‍ത്തിച്ചാണ് ഒളിമ്പിക്‌സ് ചരിത്രത്തിലെ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here