റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ‘കൊലയാളി’ ആണെങ്കിലും താന്‍ ബഹുമാനിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം.

പുടിനെ ശരിക്കും ബഹുമാനിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. പുടിന്‍ കൊലയാളിയാണെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍, ‘ഞങ്ങള്‍ക്കും നിരവധി കൊലയാളികള്‍ ഉണ്ട്. നമ്മുടെ രാജ്യത്ത് ഉള്ളവരെല്ലാം നിഷ്‌കളങ്കര്‍ ആണെന്നാണോ നിങ്ങള്‍ തോന്നുന്നുണ്ടോ ?’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

റഷ്യയും യുഎസും തുല്യരാണ്. നിരവധിപേരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, അതിനര്‍ഥം എല്ലാ കാര്യത്തിലും ഞാന്‍ അവര്‍ക്കൊപ്പമാണ് എന്നല്ല.

പുടിന്‍ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ നേതാവാണ്. റഷ്യയില്‍ നിന്നു അകലം പാലിക്കുന്നതിനേക്കാള്‍ നല്ലത്, നല്ല ബന്ധം നിലനിര്‍ത്തുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാന്‍ റഷ്യ സഹായിക്കുമെങ്കില്‍ അതു നല്ല കാര്യമാണെന്നും ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ട്രംപ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here