റഷ്യ ആതിഥേയത്വം വഹിക്കുന്ന 2018ലെ ലോകകപ്പില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുമെന്ന വാര്‍ത്ത നിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ.

അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഫിഫ സന്തുഷ്ടി പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന യൂറോകപ്പില്‍ റഷ്യയുടെ ആരാധകരും ഇംഗ്ലണ്ടിന്റെ ആരാധകരും തമ്മില്‍ വ്യാപക സംഘര്‍ഷമാണ് അരങ്ങേറിയത്.

നൂറിലധികം ഇംഗ്ലീഷ് ആരാധകര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് യൂറോ കപ്പില്‍ നിന്നും റഷ്യ, ഇംഗ്ലണ്ട് ടീമുകളെ പുറത്താക്കാന്‍ ഫിഫ ആലോചനകളും നടത്തിയിരുന്നു.

എന്നാല്‍ പിന്നീട് 2018 ല്‍ റഷ്യ ആതിഥേയതും വഹിക്കുന്ന ലോകകപ്പിലും അക്രമങ്ങളും മറ്റും അരങ്ങേറുമെന്ന രീതിയില്‍ നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്.

എന്നാല്‍ ഇത്തരം വാര്‍ത്തകളെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ നിഷേധിച്ചു. റഷ്യയിലെ സംഘാടകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ലോകകപ്പ് ഗംഭീരമാക്കാന്‍ ക്രിയത്മകമായ സംഘാടനമാണ് റഷ്യയിലെ സംഘാടകര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 ലെ ലോകക്കപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഖത്തറിലെത്തിയപ്പോഴായിരുന്നു ജിയാനി ഇന്‍ഫാന്റീനോയുടെ പ്രതികരണം.

2026 ലെ ലോകകപ്പ് സംയുക്ത ആതിഥേയത്വത്തിന് അമേരിക്ക, മെക്‌സികോ കാനഡ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഫിഫ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here