ചിക്കാഗോ: 2017 ഏപ്രില്‍ 22 ശനി രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വച്ചുനടക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017ന്‍റെ ലോഗോ പ്രകാശനം ചെയ്തു.
സിഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഷാബു മാത്യു, സഖറിയ ചേലക്കല്‍, സിബിള്‍ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. കലാമേളയുടെ നടത്തിപ്പ് സംബന്ധിച്ച വിവിധ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനോടൊപ്പം ഓണ്‍ലൈനായി പണമടയ്ക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുവാന്‍ പരിശ്രമിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. രജിസ്ട്രേഷന്‍ ഫോറവും വിശദമായ റൂള്‍സ് ആന്‍റ് റഗുലേഷന്‍സ് മറ്റെല്ലാ വിവരങ്ങളും മാര്‍ച്ച് ഒന്നു മുതല്‍ സംഘടനയുടെ വെബ്സൈറ്റായ ംംം.രവശരമഴീാമഹമ്യമഹലലമീരൈശമശേീി.ീൃഴ യില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമായിരിക്കും.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്നത് തികച്ചും പ്രോത്സാഹനകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒരേ സമയം നാല് വേദികളിലായി തുടര്‍ച്ചയായ മത്സരങ്ങളിലായിരിക്കും നടത്തപ്പെടുക. കലാമേളയോടനുബന്ധിച്ച് 12 പേജുള്ള ഒരു ബ്രോഷര്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കഴിഞ്ഞ വര്‍ഷം കലാമേളയോടനുബന്ധിച്ചു നടത്തിയ വനിതാരത്നം റിയാലിറ്റി ഷോ ഈ വര്‍ഷവും നടത്തുവാനും നിഷാമാത്യു എറിക് ന് അതിന്‍റെ ചുമതല നല്‍കുവാനും തീരുമാനിച്ചു. മറ്റ് വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതായിരിക്കും.
യോഗത്തില്‍ അച്ചന്‍കുഞ്ഞ് മാത്യു, ജേക്കബ് പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സണ്ണി മൂക്കേട്ട്, ടോമി അമ്പനാട്ട്, ബിജി, സി മാണി തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ച് മാസം 30 വ്യാഴാഴ്ച വൈകുന്നേരം മൗണ്ട് പ്രോസ്പെക്ടില്‍ നടത്തുന്ന ഫുഡ് ഡ്രൈവിന്‍റെ ചുമതല ജോണ്‍സണ്‍ കണ്ണൂക്കാടനെ ഏല്പിക്കുവാനും തീരുമാനിച്ചു.

kalamela 2017 Logo

LEAVE A REPLY

Please enter your comment!
Please enter your name here