ന്യൂജേഴ്‌സി: ഇന്ത്യന്‍ ഒറിജന്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ മുപ്പത്തി അഞ്ചാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂണ്‍ 21 മുതല്‍ 25 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ വെച്ചു നടത്തപ്പെടുന്നതാണെന്ന് ഫെബ്രുവരി 15ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുതിര്‍ന്ന ലോക നേതാക്കള്‍, യു.എസ്. സെനറ്റ് അംഗങ്ങള്‍, ഗവര്‍ണ്ണര്‍മാര്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ആരോഗ്യ സംരക്ഷണരംഗം ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും, ആധുനിക ചികിത്സാ രീതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുമെന്നും കണ്‍വന്‍ഷന്‍ ചെയര്‍ ഡോ.രാജ് ബയ്യാനി പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ എല്ലാ ഡോക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും, രജിസ്‌ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ചെയര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aapiconvention.org, www. aapiusa.org

LEAVE A REPLY

Please enter your comment!
Please enter your name here