അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായ വി.കെ ശശികല പത്ത് കോടി രൂപ പിഴ അടച്ചില്ലെങ്കില്‍ പതിമൂന്ന് മാസം അധികജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍.

സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള 10 കോടി രൂപ പിഴ അടച്ചില്ലെങ്കില്‍ അവര്‍ പതിമൂന്ന് മാസം അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും- ജയില്‍ സൂപ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

നാല് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ശശികല ഇപ്പോള്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ആണ് കഴിയുന്നത്.

വിചാരണ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് 2014 സെപ്തംബറില്‍ ശശികല 21 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്നു. കേസില്‍ ശശികലയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട ഇളവരശിയും സുധാകരനും ജയിലില്‍ കഴിയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here