ഏതവന്റെ യാടി നിന്റെ വയറ്റിലുള്ള സന്തതി അടിനാഭി നോക്കി ഒന്ന് തന്നാലുണ്ടല്ലോ… സുമേഷ് കിടന്നു അലറി ഇന്ദു പേടിച്ചു വിറച്ചു റൂമിൽ കയറി വാതിലടച്ചു ..”””ദൈവമേ ഞാൻ ഇതൊന്നെങ്ങനെ ബോധ്യപെടുത്തും “”””… തെറ്റ്‌ എന്നെങ്കിലും എന്റെ ഏട്ടൻ മനസ്സിലാക്കും എനിക്കുറപ്പാ,.
.!!

അമ്മെ കതകുതുറക്കമേ അമ്മുവും അച്ചുവും വാതിലിൽ മുട്ടി കിടന്നു കരഞ്ഞു .”””അച്ഛൻ എന്താ അമ്മെ ഇങ്ങനെ “””.മക്കളെ അച്ഛനെ കുറ്റപ്പെടുത്തല്ലേ അച്ഛൻ പാവമാണ് ,എന്നിട്ടാണോ അമ്മെയെ എല്ലാദിവസവും കുടിച്ചു വന്നു തല്ലുന്നേ അച്ഛമ്മ അതിനു കൂട്ടുനിൽക്കുകയും ചെയ്യും.!!

ഇന്ദുവിന്റേയും സുമേഷിന്റെയും ജീവിതം ആരെയും അസൂയപെടുത്തുന്നതായിരുന്നു .പരസ്പരം വിശ്വസിച്ചു മുന്നോട്ട് നീങ്ങിയ രണ്ടു ദമ്പതികൾ .പലരും അസൂയപ്പെട്ടിരുന്നു  അസൂയക്കാരിൽ സുമേഷിന്റെ അമ്മയും ഉൾപെടും ..   കാരണം അതുവരെ അമ്മയുടെ കയ്യിൽ കൊണ്ടുകൊടുത്തിരുന്ന വരുമാനം ഇന്ദുവിലേക്ക് തിരിഞ്ഞപ്പോൾ ഉള്ള സാദാരണ കണ്ടുവരുന്ന അസൂയ …!!” ഇന്ദുവും മക്കളും അമ്മയും ആയിരുന്നു സുമേഷിന്റെ ജീവിതം .കൂലിപ്പണിക്കാരൻ ആയിരുന്നെങ്കിലും അവരുടെ ആഗ്രഹങ്ങൾക്കൊന്നും സുമേഷ് മുടക്കം പറഞ്ഞിരുന്നില്ല,..,

രണ്ടുകുട്ടികൾ ഉണ്ടായതിനു ശേഷം ഇനി ഒരുകുട്ടി കൂടെ  വേണ്ട എന്ന തീരുമാനത്തിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം പെണ്ണിന് വന്ധ്യകരണ (ഗർഭം നിർത്തൽ) ശസ്ത്രക്രിയ ചെയ്താൽ ഒന്നിനും കൊള്ളില്ല എന്ന ഒരു അബദ്ധധാരണ ഉള്ളതുകൊണ്ട് സുമേഷ് വന്ധ്യകരണം നടത്താൻ തീരുമാനിച്ചു ..അത് ചെയ്യുകയും ചെയ്തു..,!!!!

വളരെ സന്തോഷത്തോടു കൂടി ജീവിക്കുന്ന സമയത്താണ് ഇടിത്തീ പോലെ ആ വാർത്ത അറിഞ്ഞത് ഇന്ദു  വീണ്ടും ഗർഭിണിയാണെന്ന് … അതോടെ സുമേഷിന്റ സമനില  ആകെ തെറ്റി ..തനിക്ക് ഇനി ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല അപ്പോൾ പിന്നെ എങ്ങനെ ഇതു സംഭവിച്ചു …സുമേഷിന്റെ ചിന്തകൾ കാടുകയറി ..അബദ്ധധാരണകൾ കുത്തിനിറക്കാൻ പൊതുവെ ഇന്ദുവിനോട് വൈരാഗ്യമുള്ള സുമേഷിന്റെ അമ്മ മുൻപന്തിയിൽ ആയിരുന്നു,…!!മറ്റു രണ്ടുകുട്ടികളും നിന്റേതു തന്നെയാണോ എന്നു സംശയം ഉണ്ടെന്നു കൂടി അമ്മയുടെ വായിൽ നിന്നും കേട്ടപ്പോൾ പിന്നെ പൂർത്തിയായി!!!!

അതുവരെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചു തന്റെ പാതിയെ അവൻ വെറുപ്പോടെ മാത്രം നോക്കുവാൻ തുടങ്ങി ,ഒരു തേവിടിച്ചിയോട് പെരുമാറുന്ന പോ ലെ പെരുമാറി … ഒരു ഗർഭിണിയായ സ്ത്രീക്കുവേണ്ട ഒരു പരിഗണനയും കൊടുത്തില്ല എന്ന് മാത്രമല്ല പല ദിവസങ്ങളിലും അവൾ പട്ടിണി ആ യിരുന്നു ..’അമ്മ യുടെയും നാത്തൂൻമാരുടെയും പീഡനങ്ങൾ വേറെ … ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന് കരുതുന്ന പെങ്ങൻമാരായിരുന്നു സുമേഷിന്റേത്  അപ്പൊ പിന്നെ പുകില് പറയാനുണ്ടോ ഇന്ദുവിന്‌ പോകാൻ ഒരിടം ഇല്ലായിരുന്നു അച്ഛനും  നേരത്തെ മരിച്ചു വയ്യാത്ത ‘അമ്മ മാത്രമാണ് ഒരു  തണൽ..ആകെ സുമേഷിനെയും മക്കളെയും പ്രതീക്ഷിച്ചായിരുന്നു ഇന്ദുവിന്റെ ജീവിതം,..!”

പലതവണ കുട്ടിയെ ഇല്ലാതാക്കാൻ സുമേഷ് നിർബന്ധിച്ചെങ്കിലും ഒരിക്കൽ പോലും അതിനു ഇന്ദു തയ്യാറായില്ല.. ഒരിക്കലും തന്റെ വയറ്റിൽ കുരുത്ത നാമ്പിനെ ചേട്ടന്റെ രക്തത്തെ ഇല്ലാതാക്കാൻ ഞാൻ കൂട്ടുനിൽക്കില്ല  .അത് കേൾക്കുമ്പോ കേൾക്കുമ്പോ അടി നാഭിക്കിട്ട് സുമേഷ് ചവിട്ടുമായിരുന്നു …പലപ്പോളും രക്തം വരെ വന്നിട്ടുണ്ട് അതെല്ലാം സഹിച്ചു,.. അവൾക് ആരോടും ഒരു പരാധിയും പരിഭവവും ഇല്ലായിരുന്നു.. പലപ്പോളും ഇന്ദുവിനെ ചികൽസിക്കുന്ന ഡോക്ടർ സുമേഷിനെ ഉപദേശിച്ചിരുന്നു …വന്ധ്യകരണം നടത്തിയാലും കുട്ടികൾഉണ്ടാകാൻ സാധ്യത ഉണ്ട് .അതെല്ലാം സുമേഷ് ഒരുചെവിയിൽ കൂടെ കേട്ടു മറു ചെവിയിലൂടെ കളയുമായിരുന്നു .. പ്രസവത്തിനോട് അടുത്ത സമയം പ്രസവവേദനയെ തുടർന്ന്കിടന്നു നിലവിളിക്കുക ആയിരുന്നു ഇന്ദു ആരും തിരിഞ്ഞു നോക്കിയില്ല ,മോൾ അമ്മുചെന്നു അടുത്തവീട്ടിലെ മാഷിനെ വിളിച്ചുകൊണ്ടുവന്നു  അപ്പോൾ തന്നെ ആയാളും ഭാര്യയും കൂടെ ഇന്ദുവിനെ ഹോസ്പിറ്റലിൽ ആക്കി… അതോടെ സുമേഷിന്റെ ‘അമ്മ പുതിയ കഥയുണ്ടാക്കി ഇന്ദുവിന്റെ ജാരൻ മാഷ് തന്നെ .. സ്വന്തം ഭാര്യയോട് ഇല്ലാത്ത സ്നേഹമാണ് അയൽവാസിയുടെ ഭാര്യയോട് ..ഇതെല്ലാം കേട്ടു മരവിച്ച മനസ്സുമായി സുമേഷും!!!!!

പ്രസവം എല്ലാം കഴിഞ്ഞു ഇന്ദു ഒരു ആണ്കുട്ടിക് ജന്മം നൽകി അതിനെ ഒരു നോക്ക് കാണുവാൻ പോലും സുമേഷോ സുമേഷിന്റെ വീട്ടുകാരോ തയ്യാറായില്ല …. ആരുമില്ലാത്ത ഒരു ജീവനൊപ്പം ആരും ഏൽക്കാനില്ലാത്ത ഒരു ജഡവും ബാക്കിയായി അതെ ഇന്ദു മരിച്ചു ! പലപ്പോളായി അടിനാഭിക്ക് കൊടുത്തു കൊണ്ടിരുന്ന ചവിട്ടു പ്രസവത്തോടു കൂടിയുള്ള ബ്ലീഡിങിന് ഇടയാക്കി …നിൽക്കാത്ത രക്തപ്രവാഹത്തിനു മുന്നിൽ ഡോക്ടർസിനു കീഴടങേണ്ടി വന്നു,,…!!”

ഇന്ദുവിന്റെ മരണവാർത്ത അറിഞ്ഞു സുമേഷിന്റെ സമനില തെറ്റി അവൻ കരഞ്ഞില്ല ഒരു മരവിച്ച ജഡം കണക്കെ ഇരുന്നു .അവളുടെ മരവിച്ച ശരീരത്തിലേക്കു നോക്കുമ്പോൾ അവൻ ചവിട്ടിയ ഓരോ ചവിട്ടും വേദന കൊണ്ട് പുളയുന്ന ഇന്ദുവിനെയും ഓർത്തു,…മക്കൾ രണ്ടാളും അച്ഛനെ വെറുപ്പോടെ നോക്കി .,,,,,

ആ മക്കൾക്ക് ഒരു തുണയായി നിൽകാതെ  ഒരു മാനസിക രോഗിയെന്ന പോലെ അവൻ നാട് വിട്ടു .  തെരുവിൽ യാചകരുടെ കൂടെ കിടന്നു കുളിയും നനയും ഇല്ലാതെ ഒരു ഭ്രാന്തന്റെ ജഡ പിടിച്ച വേഷം യാചകർകിടയിൽ  രണ്ടു കുട്ടികളെ കണ്ടു.  അച്ചനാരെന്നു അമ്മയാരെന്നു അറിയാതെ  ഒരു നേരത്ത് ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്ന രണ്ടു കുട്ടികൾ . കടകളിലും വീടുകളിലും ചെല്ലുമ്പോൾ ആട്ടി ഇറക്കുന്ന ആ കുട്ടികളുടെ മുഖം അവന്റെ മനസിൽ തട്ടി അവന്റെ മക്കളെ ഓർത്തു വീണ്ടു വിചാരം ഉണ്ടായി എന്ന് തന്നെ പറയാം അവർക്ക് അമ്മയെ നഷ്ടമായത് ഞാൻ കാരണമാണ് ഞാനും അവരെ ഇട്ടെറിഞ്ഞു പോന്നു നാളെ ഈ കുട്ടികളെ പോലെ എന്റെ കുട്ടികൾ അയാളുടെ കണ്ണുകൾ മാസങ്ങൾക്ക് ശേഷം നിറഞ്ഞൊഴുകാൻ തുടങ്ങി അയാൾ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു ,,,,

നേരെ ഭാര്യ വീട്ടിലേക്ക് കയറി ചെന്നു ആ വീട്ടിൽ എന്നല്ല നാട്ടിലുള്ള ആർക്കും അയാളെ മനസിലായില്ല താടിയും മുടിയും വളർന്ന ഒരു കാട്ടാള രൂപം.   മക്കളെ കണ്ടതും ആയാൾ പൊട്ടി കരഞ്ഞു അതുവരെ നിശ്ശബ്ദനായി ആയാൾ വിറക്കുന്ന ചുണ്ടുകളോട് കുട്ടികളെ വിളിച്ചു ആ ശബ്ദം കേട്ട മാത്രയിൽ വലിയ രണ്ടു കുട്ടികൾ അച്ഛാ എന്നും വിളിച്ചു അയാളുടെ അടുത്തേക്ക് ഓടി  അവർക്ക് വൃത്തിയില്ലാത്ത ആ ശരീരത്തോട് വെറുപ്പോ ഇഷ്ടക്കുറവോ ഉണ്ടായിരുന്നില്ല  വിതുമ്പി കൊണ്ട് അയാൾ ചോദിച്ചു മക്കൾക്ക് അച്ഛനോട് ദേഷ്യം ഇല്ലേ ????????

എന്തിനാ അച്ഛാ ദേഷ്യം ‘അമ്മ എന്നും പറയും അച്ഛൻ പാവമാണ് അച്ഛന് വേണ്ടി പ്രാർത്ഥിക്കണം അച്ഛനോട് വെറുപ്പുണ്ടാവരുത് എന്നക്കെ പിന്നെ എങ്ങനാ അച്ഛനോട് ഞങ്ങൾ ദേഷ്യം കാണിക്കാ  അമ്മക്ക്‌  സങ്കടവില്ലേ.  ഉണ്ണി അമ്മയെ വിളിച്ചു കരയുമ്പോ അമ്മമ്മ പറയോലോ ‘അമ്മ ആകാശത്ത് നിന്ന് നമ്മളെ കാണുന്നുണ്ട് എന്ന് അച്ഛനോട് ദേഷ്യം കാണിച്ച ‘അമ്മ കാണില്ലേ അമ്മക്ക് സങ്കടവില്ലേ ,,,

അയാൾ പൊട്ടി പൊട്ടി കരഞ്ഞു ആ കുഞ്ഞു കൈകൾ അയാളുടെ കണ്ണുനീർ തുടച്ചു.  “””കരയല്ലേ അച്ഛാ ഉണ്ണിയെ കാണണ്ടേ അച്ഛന് വായോ അച്ഛന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി  അവിടെ തൊട്ടിലിൽ കിടക്കുന്ന ആ കുഞ്ഞിനെ വാരിയെടുത്ത് ആ മുഖത്തോട്ട് നോക്കിയപ്പോൾ അയാളെ തന്നെ കണ്ടു അതെ മുഖച്ഛായ തന്റെ മോനല്ലാന്ന് പറഞ്ഞ അയാൾക്ക് ദൈവം തെളിയിച്ചു കൊടുത്ത പോലെ ആ പിഞ്ചു കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ച സമയം  കാർമേഘങ്ങൾ ഭൂമിയെ ചുംബിച്ചു തിമർത്ത് പെയ്യുന്ന മഴ  അതെ ആകാശത്ത് അവൾ കാണുന്നുണ്ട്  അവരുട സന്തോഷത്തിൽ ഭൂമിയും ആകാശവും പങ്കു ചേർന്ന് ഒരു മഴ പെയ്തു തോർന്നു ഇനി അവർ ജീവിക്കട്ടെ അമ്മയും അച്ഛനും ആവാൻ അയാൾക്ക് കഴിയട്ടെ ഇനി ആ കുഞ്ഞുങ്ങളുടെ കണ്ണ് നിറയാതിരിക്കട്ടെ  എന്ന പ്രാർത്ഥനയോടെ  ,,,

സമർപ്പണം.
ഒരു ചെറിയ തെറ്റ്‌ ധാരണയുടെ പേരിൽ കുടുംബ ബന്ധം ഇല്ലാതെ ആക്കുന്ന എല്ലാ ദമ്പതികൾക്കും

ശുഭം ,

LEAVE A REPLY

Please enter your comment!
Please enter your name here