ലോക പ്രസിദ്ധ അപ്പോളജിസ്റ്റും, രവി സഖറായി ഇന്‍റര്‍ നാഷണല്‍ മിനിസ്റ്ററിയുടെ അംഗവുമായ ഡോ. നബില്‍ ഖുറേഷി ഹുസ്റ്റണില്‍ പ്രസംഗിക്കുന്നു.

ന്യൂയോര്‍ക്ക് കൈയിമസിന്‍റെ (New York Times) ഏറ്റവും അധികം വിറ്റൊഴിച്ച പുസ്തകങ്ങളില്‍ ഒന്നായ അള്ളാ ഓര്‍ ജീസസ് എന്ന പുസ്തകം പ്രസിദ്ധമാണ്.  ലോക പ്രസിദ്ധ യൂണിവേഴ്സിറ്റികളില്‍ ഡിബറ്റുകള്‍ക്ക് നേതൃത്വം നല്‍കി പ്രബുദ്ധരായ വിദ്യാര്‍ത്ഥികളെയും, പ്രഫസര്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.

ഈസ്റ്റേണ്‍ വെര്‍ജീനാ യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടി.  ബയോള യൂണിവേഴ്സിറ്റിയില്‍ നിന്നു ക്രിസ്ത്യന്‍ അപ്പോളജിറ്റില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. നബില്‍ ഖുറേഷി ഇപ്പോള്‍ ഹൂസ്റ്റണിലുള്ള എ.ഡി. ആന്‍റ്റേഷ്സണില്‍ കാന്‍സര്‍ രോഗത്തിന്‍റെ ചികിത്സയിലാണ്.

ഫെബ്രുവരി 26 ന് രാവിലെ 10.30 ന് ഹൂസ്റ്റണിലെ ഐ.പി.സി യില്‍ പ്രസംഗിക്കുന്നു.  വിലാസം: 4660 സൗത്തു സാം ഹൂസ്റ്റണ്‍ പാര്‍ക്ക്വേ ഈസ്റ്റ് ഹൂസ്റ്റണ്‍, ടെക്സസ്. പ്രവേശനം സൗജന്യം.  പാകിസ്ഥാനില്‍ നിന്നു അമേരിക്കയില്‍ കുടിയേറിയ മുസ്ലീം ദമ്പതികളുടെ മകന്‍ നബീല്‍ ഖുറേഷി ക്രിസ്തുമതത്തിന്‍റെ പ്രചുര പ്രചാരകനായി തീര്‍ന്നു എന്നതാണ് തന്നെ ശ്രവിക്കുവാന്‍ വരുന്നവരുടെ ഏറ്റവും വലിയ ജിജ്ഞാസ.  കൂടാതെ കാന്‍സര്‍ രോഗ ബാധിതനായിട്ടും വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുവിനെ ഉയര്‍ത്തുവാന്‍ സമയം കണ്ടെത്തുന്നു എന്നുള്ളതും.

nabeelqureshi

LEAVE A REPLY

Please enter your comment!
Please enter your name here