യു.എസ് വിസാ നിരോധന പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ ഉത്തരവിലാണ് വിസാ നിരോധനം ഏര്‍പെടുത്തിയിരിക്കുന്ന ഏഴു മുസ്‌ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കുന്നത്.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇറാഖിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.എസിനെതിരായ പോരാട്ടത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു.

പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഇന്ന് ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് ജനുവരി 27 നാണ് അമേരിക്ക വിവാദ ഉത്തരവ് പുറത്തിറക്കിയത്.എന്നാല്‍ ഈ ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here